ഉഡുപ്പി കടൽത്തീരത്ത്മീ നുകൾ കൂട്ടത്തോടെ തീരത്തേക്ക്

മംഗളൂരു: ഉഡുപ്പി കടൽത്തീരത്ത് ഇത് വരെ കാണാത്ത വിധത്തിലുള്ള കാഴ്‌ചയാണ് കഴിഞ്ഞ ദിവസം പ്രദേശവാസികൾ കണ്ടത്. കടൽതിരയ്ക്ക് ഒപ്പം നെത്തോലി മീൻ തീരത്തേക്ക് വന്നടിയുന്ന അസാധരണ കാഴ്‌ച . മീനുകൾ‌ കടൽതീരത്തേക്ക് എത്തുകയും മണൽക്കൂമ്പാരത്തിൽ കിടന്ന് പിടയുകയും ചെയ്‌തതോടെ പ്രദേശവാസികൾ  ചാക്കിലും , പാട്ടയിലും മീനുകളെ  വാരിയെടുക്കുകയും ചെയ്തു.

വ്യാഴാഴ്‌ചയാണ് മീനുകൾ കൂട്ടത്തോടെ തീരത്തേക്ക് എത്തിയത്. ആദ്യം പ്രഭാതസവാരിക്ക് എത്തിയ ആളുകളാണ് കാഴ്‌ച ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളും എത്തിയതോടെ ചാകര ആഘോഷമായി മാറുകയായിരുന്നു. ദൂരെദിക്കുകളിൽ നിന്നു പോലും ചാക്കുമായി ആളുകളെത്തിയെന്നാണ്  ദൃക്‌സാക്ഷികൾ പറയുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar