ഉന്നാവ് ബലാത്സംഗം. ബി.ജെ,പി എം എല്‍എക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ഉന്നാവ് പീഡനക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ഡല്‍ഹി ജില്ലാ കോടതി ഇന്ന് പ്രഖ്യാപിച്ച വിധിപ്രകാരം 25 ലക്ഷം രൂപ പിഴ നല്‍കാനും ജില്ലാ ജഡ്ജ് ധര്‍മേഷ് ശര്‍മ ഉത്തരവിട്ടു. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് സെനഗറിനെതിരെ ശിക്ഷ വിധിച്ചത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ശശി സിങ് എന്നയാളെ ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ വെറുതെ വിട്ടു. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകല്‍ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍, (376) ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതും കുറ്റപത്രം നല്‍കിയതും. ഡിസംബര്‍ 10നാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഓഗസ്റ്റ് അഞ്ചു മുതല്‍ക്ക് തുടര്‍ച്ചയായി ദിവസം തോറും വാദം കേട്ടാണ് കേസില്‍ കോടതി വിധി പ്രസ്താവിച്ചത്.
കേസില്‍ 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒമ്പത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. അടച്ചിട്ട കോടതി മുറിയില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത് ഡിസംബര്‍ രണ്ടിന് പൂര്‍ത്തിയായിരുന്നു. നേരത്തെ യുപിയിലാണ് കേസിന്റെ വിചാരണ നടന്നിരുന്നത്. ഇതിനിടെ പെണ്‍കുട്ടിക്ക് ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ സുപ്രീം കോടതി ഇടപെട്ട് കേസ് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ഈ അപകടത്തിന് പിന്നിലും സെന്‍ഗാറും സഹോദരനും ഉള്‍പ്പെട്ട സംഘമാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. തനിക്ക് നേരെ തുടര്‍ച്ചായി സെന്‍?ഗാര്‍ ഭീഷണി മുഴക്കിയിരുന്നതായി പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സെനഗര്‍ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത മറ്റൊരു കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂലൈ 28 നാണ് പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റത്. യു.പിയിലെ ബംഗര്‍മാവ് മണ്ഡലത്തില്‍ നിന്നും നാലു തവണ ബി.ജെ.പി എം.എല്‍.എയായിരുന്നു സെനഗര്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar