കിത്താബ് നാടകം :ആര്‍ ഉണ്ണിയോട് സ്‌കൂള്‍ അധികൃതര്‍ ക്ഷമാപണം നടത്തി.,

വടകര: റവന്യു ജില്ല കലോത്സവത്തില്‍ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം വിവാദമായ പശ്ചാത്തലത്തില്‍ കഥാകൃത്ത് ആര്‍ ഉണ്ണിയോട് സ്‌കൂള്‍ അധികൃതര്‍ ക്ഷമാപണം നടത്തി. ആര്‍ ഉണ്ണിയുടെ ചെറുകഥയായ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം.ഉണ്ണിയുടെ കഥയിലെ വാങ്കു വിളിക്കുന്ന പെണ്‍കുട്ടിയെന്ന ആശയത്തില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നാടകം രചിച്ചത്. ഈ ആശയ പ്രചോദനം മാത്രമാണ് കഥയുമായുള്ള ഏക ബന്ധം. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവുമെല്ലാം വ്യത്യസ്തമാണ്. കഥയുടെ പ്രമേയത്തെ പൂര്‍ണ്ണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് കഥാകൃത്തിനോട് അനുവാദം വാങ്ങാതിരുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. എങ്കിലും നാടകം വിവാദമായ പശ്ചാത്തലത്തില്‍ ഉണ്ണി ആറിന് പലതരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ മനസിലാക്കുന്നുവെന്നും അതിനാല്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് പ്രിന്‍സിപ്പലും ഹെഡ്മാസ്റ്ററും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar