രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ ഭരണഘടനയും – മതേതരത്വവും സംരക്ഷിക്കാന്‍ വി.ഡി.സതീശന്‍ എം.എല്‍.എ.

ഷാര്‍ജ: രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഇന്ത്യയുടെ ഭരണഘടനയെയും, മതേതരത്വത്തെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ജനാധിപത്യ പോരാട്ടമാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട്.വി.ഡി.സതീഷ് എം.എല്‍.എ.പറഞ്ഞു.
ഇതില്‍ മറ്റൊരു താല്പര്യങ്ങള്‍ക്കും സ്ഥാനമില്ലെന്നും, വര്‍ഗ്ഗീയ വാദികള്‍ക്ക് മതേതര വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ അവസരം നല്‍കരുതെന്നും അതില്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്‍ക്കാസ് ഷാര്‍ജ യൂനിറ്റ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും ദയനീയമായ പരാജയപ്പെട്ട നില്‍ക്കുമ്പോഴാണ് ഇങ്ങനെ ഒരു ബില്ല് കൊണ്ട് വന്നതെന്ന കാര്യം നാം ഗൗരവമായി കാണണമെന്നും അദ്ദേഹം തുടര്‍ന്ന് അഭിപ്രായപ്പെട്ടു.
ഐ.എ.എസ്സില്‍ നടന്ന തെരെഞ്ഞടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഇന്‍ക്കാസ് ഭാരവാഹികളെ കെ.പി.സി.സി.സിക്രട്ടറിയും, എറണാകുളം ജില്ല വൈസ് പ്രസിഡണ്ടുമായ അഡ്വ: ബി.എ.മുത്തലിബ് ചടങ്ങില്‍ കെ.പി.സി.സി.ക്ക് വേണ്ടി അഭിനന്ദിച്ചു.
ഇന്‍ക്കാസ് ഷാര്‍ജ യൂനിറ്റ് പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ഐ.എ.എസ് പ്രസിഡണ്ട് ഇ.പി.ജോണ്‍സന്‍ യോഗം ഉല്‍ഘാടനം ചെയ്തു.ഐ.എ.എസ്. ട്രഷറര്‍ കെ.ബാലകൃഷ്ണന്‍, ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഇന്‍ക്കാസ് ഷാര്‍ജ ട്രഷറര്‍ മാത്യു ജോണ്‍, ഇന്‍ക്കാസ് സിക്രട്ടറി ചന്ദ്ര പ്രകാശ് എന്നിവര്‍ സംസാരിച്ചു,ഇന്‍ക്കാസ് വര്‍ക്കിംങ്ങ് പ്രസിഡണ്ട് ബിജു അബ്രഹാം സ്വാഗതവും വൈ.സുധാര്‍ കുമാര്‍ നന്ദിയും പറഞ്ഞു.

0 Comments