മുസ്‌ലിം ലീഗ് കിഴുപറമ്പ് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

മുഴുവന്‍ തസ്തികകളിലേയും ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നും താലൂക്ക്,റവന്യൂ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കിഴുപറമ്പ്. കിഴുപറമ്പ് വില്ലേജ് ഓഫീസ് ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധിച്ചു. നൂറു കണക്കിന് പ്രവര്‍ത്തകര്‍ കുനിയില്‍ ന്യൂബസാറില്‍ നിന്നും പ്രകടനമായി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വില്ലേജ് ഒഫീസിന് മുന്നില്‍ പ്രകടനക്കാരെ അരീക്കോട് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധം അറിയിച്ചു. ആധാരം കംമ്പ്യൂട്ടര്‍ വത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നടത്തിയ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് വില്ലേജ് ഒഫീസ് ഉപരോധം സംഘടിപ്പിച്ചത്. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.പി.സഫറുല്ല ഉപരോധം ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ കെ.എ.നാസര്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.കമ്മദ്കുട്ടി ഹാജി,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂര്‍ കുറുമാടന്‍, വൈസ് പ്രസിഡണ്ട് പാറമ്മല്‍ അഹമ്മദ് കുട്ടി,കിഴുപറമ്പ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.സി ശുക്കൂര്‍, പി.പി റഹ്മാന്‍, കാരങ്ങാടന്‍ നജീബ്,എം പി അബ്ദു റഹീം, വി.ടി.ഉസ്മാന്‍, എം.ടി ഹാമിദലി മാസ്റ്റര്‍, ഇ.ഇബ്രാഹിം,കെ.സി ഹിഫ്‌സു റഹ്മാന്‍, എന്നിവര്‍ ഉപരോധത്തിനു നേതൃത്വം നല്‍കി. അബൂബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.
കിഴുപറമ്പ് വില്ലേജ് ഓഫീസിലെ മുഴുവന്‍ തസ്തികകളിലേയും ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ താലൂക്ക്,റവന്യൂ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങള്‍ പരാധി ഉന്നയിച്ച ജീവനക്കാര്‍ അവധിയെടുത്തു മാറി നില്‍ക്കുകയാണെങ്കിലും അവരെ ഈ ഓഫീസില്‍ നിന്നും സ്ഥലം മാറ്റി പുതിയ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കണമെന്നും തഹസില്‍ദാര്‍,ആര്‍.ഡി.ഒ എന്നിവരെ നേരില്‍ കണ്ട് ലീഗ് നേതാക്കന്മാര്‍ ആവശ്യപ്പെട്ടു. താലൂക്കില്‍ നിന്നും പ്രശ്‌ന പരിഹാരത്തിനു നിയമിച്ച ജീവനക്കാര്‍ വളരെ നല്ല പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്നും അവരെ കിഴുപറമ്പില്‍ സ്ഥിരപ്പെടുത്തണമെന്നും നിവേദനത്തില്‍ കിഴുപറമ്പ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar