ഇന്ത്യയും പാക്കിസ്ഥാനും സുസജ്ജം. അതിര്‍ത്തികളില്‍ സൈനിക സാന്നിദ്ധ്യം


ന്യൂഡെല്‍ഹി: തിരിച്ചടിക്കാന്‍ ഇന്ത്യ നീക്കങ്ങള്‍ ശക്തമാക്കുമ്പോള്‍ ഇന്ത്യന്‍ സൈനീക നീക്കത്തെ നേരിടാന്‍ പാക്കിസ്ഥാനിലും അടിയന്തിര നീക്കങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാംപുകള്‍ അടിയന്തിരമായി പാക്കിസ്ഥാന്‍ ഒഴിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുല്‍വാമ ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കാന്‍ കര നാവിക സേനകളെ തെയ്യാറാക്കി നിര്‍ത്തിയതായി സൂചന പുറത്തു വരുമ്പോള്‍ തന്നെയാണ് ഇാേ നീക്കം.
ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കുന്ന പാക്കിസ്ഥാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അതേസമയം ഏത് നിമിഷവും തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേന സജ്ജമായിക്കഴിഞ്ഞു. ഏത് തരം നീക്കം നടത്തണമെന്ന നിര്‍ദേശം ലഭിച്ചാലുടന്‍ ആക്രണം നടത്താന്‍ കരനാവികവ്യോമ സേനകള്‍ സജ്ജമാണ്. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ കനത്ത തിരിച്ചടിക്കുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തികമായും നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണവും ഇന്ത്യന്‍ സേന പരിഗണിക്കുന്നുണ്ട്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനികതീരുമാനം. ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാക്കിസ്ഥാന്‍ ഉപയോഗിച്ചേക്കുമെന്നതിനാല്‍ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആര്‍ജിച്ച ശേഷമാവും കൂടുതല്‍ നീക്കം.

വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തില്‍, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാന്‍ സൈനികമേധാവിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനിടെ, ഓരോ തുള്ളി കണ്ണീരിനും പകരംചോദിക്കുമെന്ന് പ്രധാനമന്ത്രി ശനിയാഴ്ചയും ആവര്‍ത്തിച്ചു. പാക്കിസ്ഥാനെതിരായ നീക്കങ്ങളെക്കുറിച്ച് ഡല്‍ഹിയിലും ശ്രീനഗറിലും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതതലയോഗം നടന്നു.

ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ, റോ മേധാവി എ.കെ. ദാസമന, ഐ.ബി. അഡീഷണല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം സൈന്യത്തോട് ഒരുങ്ങിയിരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റ ഭാഗമായി കരസേനയില്‍ അവധിയില്‍പോയവരെ തിരിച്ചുവിളിച്ചു തുടങ്ങി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar