ലോകകപ്പ് വനിത ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍.

ലോകകപ്പ് വനിത ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍. എതിരില്ലാതെ മൂന്നു ഗോളുകള്‍ക്ക് ഇറ്റലിയെ പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്ത്യയുടെ ലാല്‍റെംസിയാമി,നേഹ ഗോയല്‍,വനന്ദ കതാരിയ എന്നിവരാണ് ഗോള്‍ നേടിയത്.ലോകറാങ്കിങ്ങില്‍ ഇന്ത്യ പത്താം സ്ഥാനത്തും ഇറ്റലി പതിനേഴാമതുമാണ്.
പൂള്‍ ഘട്ടത്തില്‍ തപ്പിത്തടഞ്ഞ് നോക്കൗട്ടിലെത്തിയ ഇന്ത്യ, ഇറ്റലിയ്‌ക്കെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്. പൂള്‍ ഘട്ടത്തില്‍ ഇന്ത്യയെ അയര്‍ലന്റാണ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ അയര്‍ലാന്റാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ എതിരാളികളുടെ ആക്രമണങ്ങള്‍ക്ക് കൃത്യമായി തടയിടുകയും ചെയ്തു.
ഇറ്റലി റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ പിന്നിലാണെങ്കിലും ഈ ലോകകപ്പില്‍ കരുത്തരായ ദക്ഷിണകൊറിയേയും ചൈനയേയും മറികടന്നാണ് ഇറ്റലി ഇന്ത്യക്കെതിരെ മത്സരിക്കാനിറങ്ങിയത്. മികച്ച കളി പുറത്തെടുത്തെങ്കിലും പ്രതിരോധത്തിലെ പിഴവാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്. 1978ലെ മാഡ്രിഡ് ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഹോക്കിയില്‍ അവസാന എട്ടിലെത്തുന്നത്. അന്ന് ഇന്ത്യന്‍ വനിതകള്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
0 Comments