മുക്കത്ത് വന്‍ കഞ്ചാവ് വേട്ട. അമ്പത് കിലോ കഞ്ചാവ് മുക്കം എസ് ഐയും പോലീസുകാരും ചേര്‍ന്ന് പിടിച്ചു.
അമ്പത് കിലോ കഞ്ചാവാണ് മുക്കം എസ് ഐയും പോലീസുകാരും ചേര്‍ന്ന് പിടിച്ചത്.
കോഴിക്കോട് ജില്ലയിലെ മുക്കത്ത് വന്‍ കഞ്ചാവ് വേട്ട. ആഡംബരക്കാറില്‍ കടത്തുകയായിരുന്ന അമ്പത് കിലോ കഞ്ചാവാണ് മുക്കം എസ് ഐയും പോലീസുകാരും ചേര്‍ന്ന് പിടിച്ചത്. ഇടുക്കി സ്വദേശികളായ നിധീഷ്,അഫ്‌സല്‍ എന്നിവരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഡിക്കിയിലാണ് രണ്ട് വലിയ പ്ലാസ്റ്റിക് ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഒരു കിലോവിന്റെ ചെറിയ പാക്കറ്റുകളായിരുന്ന കഞ്ചാവ് വിവിധ നഗരങ്ങളില്‍ വിതരണം ചെയ്യാനുള്ളതാണെന്നാണ് പോലീസിന്റെ നിഗമനം. ആഡംബരക്കാറില്‍ യാത്രചെയ്യുന്നവരെ പോലീസ് ശ്രദ്ധിക്കില്ലെന്ന മറപറ്റിയാണ് ഇത്തരം കഞ്ചാവ് വിതരണക്കാര്‍ ആഡംബര വാഹനം ഇതിന്നായി തിരഞ്ഞെടുക്കുന്നത്. ഓണം വിപണി ലക്ഷ്യം വെച്ച് വലിയ തോതില്‍ കഞ്ചാവ് വിതരണവും സ്‌റ്റോക്കും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് പട്രോളിംഗ് ശക്തമാക്കിയത്. കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് നാട്ടിന്‍പുറങ്ങളില്‍പോലും സൂക്ഷിക്കുന്നത് വലിയ സാമൂഹ്യവിപത്താണെന്ന ആശങ്ക ഉയരുമ്പോഴാണ് കഞ്ചാവ് വേട്ട നടക്കുന്നത്.
0 Comments