ചരിത്രം അമിത് ഷാ എന്ന മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും. അനുരാഗ് കശ്യപ്.

ന്യൂഡല്‍ഹി: അമിത് ഷായുടെ നിലപാടുകളോട് കടുത്ത എതിര്‍പ്പുമായി അനുരാഗ് കശ്യപ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വ ഭേദഗതിക്കെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും വിലകുറഞ്ഞ അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷായാണെന്നും കശ്യപ് പറഞ്ഞു. തന്റെ ട്വീറ്റിലായിരുന്നു കശ്യപിന്റെ പ്രതികരണം.
നമ്മുടെ ആഭ്യന്തരമന്ത്രി എത്ര ഭീരുവാണ്. സ്വന്തമായി പൊലീസ്, ക്രിമിനലുകള്‍, സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും-കശ്യപ് ട്വീറ്റ് ചെയ്തു. ഞായറാഴ്ച ഡല്‍ഹിയിലെ ബാബര്‍പുര്‍ നിയമസഭാ മണ്ഡലത്തിലെ ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ സിഎഎ പിന്‍വലിക്കണമെന്ന് മുദ്രാവാക്യം വിളിച്ച യുവാക്കളെ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar