തൃശൂര്‍ പൂരത്തിനു കൊടിയേറി.

തൃശ്ശൂര്‍: കോവിഡ് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനു കൊടിയേറി. ഇനി പൂര നഗരത്തിന് മേളങ്ങളുടെ വിശേഷങ്ങള്‍. ചരിത്രത്തിലാദ്യമാണ് കൊവിഡ് ഭീതിക്കിടെ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരത്തിനു അനുമതി നല്‍കിയിരിക്കുന്നത്. കുംഭമേളക്ക് അനുമതി നല്കിയ അതേ മാന ദണ്ഡത്തിലാണ് പൂരത്തിനും കൊടിയേറിയത്.
പൂരം കാണാന്‍ എത്തുന്നവര്‍ ഏപ്രില്‍ ഇരുപതിന് ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തിവേണം പൂരനഗരിയിലെത്താന്‍. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പൂരപറമ്പില്‍ എത്താം. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലിസുണ്ടാകും. 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശനമില്ല. ഇത്തവണ പൂരം എക്സിബിഷന് പകുതി സ്റ്റാളുകള്‍ മാത്രമായിരിക്കും ഉണ്ടാവുക.
തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലാണ് ഇന്ന് ഉച്ചയോടെ പൂരത്തിന്റെ കൊടിയേറിയത്. പൂജ ചെയ്ത കൊടിക്കൂറ തന്ത്രിമാര്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നു. തിരുവമ്പാടി ക്ഷേത്രത്തില്‍ പാരമ്പ്യര അവകാശികളായ താഴത്തുപുരയ്ക്കല്‍ കുടുംബങ്ങള്‍ ഭൂമിപൂജ നടത്തി ദേശക്കാരെല്ലാം കൊടിയേറ്റുകയായിരുന്നു.
തിരുവമ്പാടി കൊടിയേറ്റം നടന്നതിന് പിന്നാലെയാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ കൊടിയേറിയത്.
0 Comments