നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍. മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്നിനെപ്പോലെ അഭ്യസ്തവിദ്യയായ ഒരു സ്ത്രീയുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന ഉണ്ടായത് തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് യശോദ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹര്‍ദ ജില്ലയിലെ തിമാരിയില്‍ നടന്ന പൊതുചടങ്ങിലാണ് മോദി അവിവാഹിതനാണെന്ന് ആനന്ദി ബെന്‍ പ്രസ്താവിച്ചത്. “നരേന്ദ്രഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു’ – അംഗന്‍വാടികളുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ആനന്ദിബെന്‍ പറഞ്ഞു. പ്രസംഗത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നാണ് വിമര്‍ശനവുമായി യശോദ ബെന്‍ രംഗത്തെത്തിയത്. “ആനന്ദിബെന്‍ അങ്ങനെ പറഞ്ഞെന്ന് ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. പിന്നീട് വീഡിയോ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ വിവാഹക്കാര്യം മോദി പറഞ്ഞിട്ടുള്ളതാണ്. എന്‍റെ പേരും വ‍്യക്തമായുണ്ട്. ആനന്ദി ബെന്നിന്‍റെ നടപടി പ്രധാനമന്ത്രിയെ തരംതാഴ്ത്തുന്നതാണ്. അദ്ദേഹം എനിക്ക് ബഹുമാന്യനാണ്, അദ്ദേഹം എന്‍റെ ശ്രീരാമനാണ്.’ യശോദബെന്‍ പറഞ്ഞു.
0 Comments