നിപ്പ വൈറസ്; സാബിത്ത് മലേഷ്യയിൽ പോയിട്ടില്ലെന്ന് പാസ്പോർട്ട് രേഖകൾ

കോഴിക്കോട്: നിപ്പ ബാധിച്ചെന്നു സംശയിക്കുന്ന രോഗികളിൽ ആദ്യം മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയിൽ മൂസയുടെ മകൻ സാബിത്ത് മലേഷ്യൽ പോയതിന് തെളിവില്ല. സമീപകാലത്ത് സാബിത്ത് വിദേശയാത്ര ചെയ്തതു യുഎഇ മാത്രമാണെന്നാണ് പാസ്പോർട്ട് രേഖകൾ പറയുന്നത്. ഇദ്ദേഹം മലേഷ്യയിൽ പോയിരുന്നുവെന്നു തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു.
സാബിത്ത് മലേഷ്യയിൽ പോയിട്ടില്ല. 2017 ല്‍ യുഎഇയില്‍ പോയതായി മാത്രമാണ് സാബിത്തിന്റെ പാസ്പോര്‍ട്ടിലുള്ളത്. 2017 ഫെബ്രുവരിയില്‍ യുഎഇയില്‍ പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്. നിപ്പ വൈറസിന്റെ ഉറവിടം സാബിത്തിന്റെയും സാലിഹിന്റെയും വീട്ടിലെ കിണറ്റില്‍ നിന്നും പിടിച്ച വവ്വാലുകൾ അല്ലെന്ന വൈറോളജി ലാബിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു സാബിത്തിന് രോഗം പിടിപെട്ടത് മലേഷ്യല്‍ വെച്ചാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടരാന്‍ തുടങ്ങിയത്.
0 Comments