ഫുട്‌ബോള്‍ ലോകകപ്പില്‍ സൗദി ജയിച്ചു; എസ്ടിസിയുടെ വക സൗജന്യമായി ആറ് ജിബി ഡാറ്റ

റിയാദ്: റഷ്യ ഫുട്‌ബോള്‍ ലോകകപ്പില്‍ ഈജിപ്തിനെതിരേ സൗദി അറേബ്യ നേടി വിജയത്തിന്റെ ആഹ്ലാദം ഉപഭോക്താക്കളുമായി പങ്കിട്ട് രാജ്യത്തെ പ്രമുഖ ടെലികോം കമ്പിനിയായ എസ്ടിസി. ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ കരുത്തരായ ഈജിപ്തിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്. 1-1 സമനില പങ്കിട്ട ശേഷം മല്‍സരത്തിന്റെ അവസാന മിനിറ്റില്‍ സലാം അല്‍ദവ്‌സാരിയെ സൗദിയുടെ വിജയ ഗോള്‍ കണ്ടെത്തുകയായിരുന്നു. വിജയ സന്തോഷത്തില്‍ പങ്കുചേരാന്‍ സൗദിയുടെ ഓരോ ഗോളിനും മൂന്ന് ജിബി ഡാറ്റയാണ് എസ്ടിസി സൗജന്യമായി നല്‍കുന്നത്. ഇതോടെ സൗദി അടിച്ച രണ്ട് ഗോളിന് ആറ് ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മൂന്ന് ദിവസത്തേക്കാണ് സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. 2018 എന്ന മെസേജ് 900 എന്ന നമ്പറിലേക്ക് അയച്ചാല്‍ സൗജന്യമായി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കു.
0 Comments