മുഷര്‍റഫിനെ വധശിക്ഷയ്ക്കു വിധിച്ച കോടതി വിധിയെ തള്ളി പാകിസ്താന്‍ പട്ടാളം.

ലാഹോര്‍: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജന. പര്‍വേസ് മുഷര്‍റഫിനെ വധശിക്ഷയ്ക്കു വിധിച്ച കോടതി വിധിയെ തള്ളി പാകിസ്താന്‍ പട്ടാളം. ജന. മുഷര്‍റഫ് ഒരിക്കലുമൊരു രാജ്യദ്രോഹിയായിരുന്നില്ലെന്ന് പാകിസ്താന്‍ സൈന്യം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. സൈന്യത്തിന്റെ മാധ്യമവിഭാഗമായ ദി ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പഴയ സൈനികമേധാവിയെ വധശിക്ഷയ്ക്കു വിധിച്ചതില്‍ സൈന്യത്തിനുള്ള ദുഃഖവും നീരസവും രേഖപ്പെടുത്തി. ‘പഴയ സൈനിക മേധാവി, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, പാകിസ്താന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച മുഷര്‍റഫ് 40 വര്‍ഷത്തോളം രാജ്യത്തെ സേവിച്ചു. അദ്ദേഹം രാജ്യത്തിനു വേണ്ടി പോരാടി, പക്ഷേ, ഒരിക്കലും ഒരു രാജ്യദ്രോഹിയായിരുന്നില്ല’- പ്രസ്താവനയില്‍ പറയുന്നു.
0 Comments