യു എ ഇ യുടേത് ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട്‌

ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട്‌
യു എ ഇ യുടേത്. ഇന്നലെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് പാസ്‌പോര്‍ട് സൂചിക നിശ്ചയിക്കുന്ന ആര്‍ട്ടോണ്‍ ക്യാപിറ്റല്‍ പ്രസിഡന്റ് ആര്‍മാന്‍ഡ് ആര്‍ട്ടോണ്‍ അറിയിച്ചു.
കഴിഞ്ഞ മാസം നാലാം സ്ഥാനത്തായിരുന്നു യു എ ഇ. വിസയില്ലാതെ 113 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ആയതോടെയാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

50 രാജ്യങ്ങളില്‍ യു എ ഇ ക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. സ്വദേശികള്‍ക്കു ഇനി 35 രാജ്യങ്ങളില്‍ മാത്രമെ മുന്‍കൂട്ടി വിസ വേണ്ടതുള്ളൂ.ബെല്‍ജിയം, ഓസ്ട്രിയ, ജപ്പാന്‍, ഗ്രീസ് പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ്, യു കെ, അയര്‍ലന്‍ഡ്, ക്യാനഡ എന്നീ രാജ്യങ്ങള്‍ യു എ ഇ ക്കൊപ്പം മൂന്നാം സ്ഥാനത്തുണ്ട്.

സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ളത് 165 പോയിന്റോടെ സിംഗപ്പൂരും ജര്‍മനിയും. അമേരിക്ക, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ 164 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. യു എ ഇ യുടെ നയതന്ത്ര കൗശലം, ശ്രദ്ധ, നിശ്ചയ ദാര്‍ഢ്യം എന്നീ ഗുണങ്ങള്‍ സൂചിക മുന്നേറ്റത്തിന് തുണയായി. സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സൗകര്യം രാജ്യങ്ങള്‍ കണക്കിലെടുക്കുന്നത് പ്രധാനമാണെന്നും അര്‍മാന്‍ഡ് പറഞ്ഞു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar