മമ്മൂട്ടിയെ നായകനാക്കി അങ്കിൾ ഏപ്രിൽ 27ന് തീയറ്ററുകളിലെത്തും.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ ഏപ്രിൽ 27ന് തീയറ്ററുകളിലെത്തും. നിരവധി പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്നിരുന്ന വ്യക്തിയാണ് ഗിരീഷ് ദാമോദർ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജോയ് മാത്യുവാണ്. ഷട്ടറിനുശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണിത്. അബ്രാ ഫിലിംസ് ഇന്റർനാഷണലും എസ്ജെ ഫിലിംസ് ബാനറും ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ സമ്പന്നവ്യവസായിയായ കൃഷ്ണകുമാർ മേനോൻ എന്ന കെ.കെ ആയാണ് മമ്മൂട്ടി എത്തുന്നത്. സിഐഎയിൽ ദുൽഖറിന്റെ നായികയായിരുന്ന കാർത്തിക മുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവും ശക്തമായ ഒരു വേഷത്തിലെത്തുന്നു.സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, കൈലേഷ്, ബാലൻ പാറയ്ക്കൽ, കലാഭവൻ ഹനീഫ്, ജന്നിഫർ, ലക്ഷ്മി രാമകൃഷ്ണൻ, നിഷാ ജോസഫ്, കെപിഎസി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം പകരുന്നു. അഴകപ്പൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഈ ചിത്രത്തിലെ ഏറെ ഭാഗങ്ങളും ഒരു യാത്രയിലൂടെയാണ് ചിത്രീകരിക്കുന്നത്. വയനാട്, ഊട്ടി, കോഴിക്കോട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
0 Comments