വാട്സ്ആപ്പിൽ ഫോർവേഡെഡ് മെസ്സേജുകൾ തിരിച്ചറിയാം

ഒട്ടു മിക്ക വാട്സപ്പ് ഗ്രൂപ്പുകളിലും ഫോർവേഡഡ് മെസേജുകളുടെ പ്രളയമാണ്. വലിയ സന്ദേശങ്ങൾ വരുമ്പോൾ വായിച്ചു നോക്കാൻ മടിയുള്ളവർ സാധാരണ ഫോർവേഡ് ചെയ്യുന്നതാണ് എളുപ്പമാർഗം. മാത്രവുമല്ല ഇത്തരത്തിൽ ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾ സത്യമാണോ, അസത്യമാണോ എന്നു തിരിച്ചറിയാനും മാർഗങ്ങളൊന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വാട്സപ്പ് ഫോർവേഡ് മെസേജ് ഇൻഡിക്കേറ്റർ പരിചയപ്പെടുത്തുന്നത്.
വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന മെസേജുകള്‍ ഫോര്‍വേഡഡ് മെസേജ് ആണെങ്കില്‍ അത് ഉപയോക്താവിനെ അറിയിക്കുന്ന പുതിയ ഫീച്ചറാണ് ഇത്. ഫോര്‍വേഡഡ് മെസേജുകള്‍ക്കൊപ്പം ഫോര്‍വേഡഡ് എന്ന ടാഗും ഇനി ഉണ്ടാകും. സന്ദേശത്തിനു മുകളിലായി ഇവ കാണിക്കും. കുറച്ചുദിവസങ്ങൾക്കകം തന്നെ ഇതു നിലവിൽ. ഇപ്പോൾ തന്നെ ചില ഫോണുകളിൽ ഇവ വന്നു തുടങ്ങിയിട്ടുണ്ട്. വ്യക്തിപരമായി അയക്കുന്ന മെസേജുകളും ഫോര്‍വേഡഡ് മെസേജുകളും തമ്മില്‍ തിരിച്ചറിയാനാണുള്ള എളുപ്പ മാർഗമാണിത്. വാട്ട്സപ്പില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഫോര്‍വേഡഡ് മെസേജ് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കുന്നതിനു മുന്‍പ് രണ്ടു വട്ടം ചിന്തിക്കണമെന്ന സന്ദേശമാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം വ്യാജ സന്ദേശങ്ങളെ എങ്ങനെ തിരിച്ചറിയാം എന്ന് വിശദീകരിക്കുന്ന പരസ്യം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാ തരത്തിലും വ്യാജ സന്ദേശങ്ങളെ പ്രതിരോധിക്കുക എന്നതാണ് വാട്ട്സ്പ്പിന്റെ നയം.
0 Comments