യു.എ.ഇയുടെ ദേശീയ ദിനാഘോഷം ഇൻക്കാസ് യു.എ.ഇ കമ്മിറ്റി വിപുലമായി ആഘോഷിച്ചു
ഷാർജ: യു.എ.ഇയുടെ 47 ദേശീയ ദിനാഘോഷം ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി വിവിധ പരിപാടികളോടെ കുടുംബ സംഗമായി ആഘോഷിച്ചു. യു. എ. ഇ രക്തസാകളെ അനുസ്മരിച്ച് കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ഷാർജ അൽ റഹ് യാൻ ഹോട്ടലിൽ നടന്ന പരിപടിയിൽ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി അദ്ധ്യക്ഷത വഹിച്ചു.സംഗീത സംവിധായകൻ മജ്ജുനാഥ് വിജയൻ ആഘോഷ പരിപാടി ഉൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ തൃശൂർ ഡി.സി.സി.ജനറൽ സിക്രട്ടറി രവി താനിക്കൽ, ഐ.എ.എസ് ഭാരവാഹികളായ ഇ.പി.ജോൺസൻ, അബ്ദുല്ല മല്ലിശ്ശേരി, കെ.ബാലകൃഷ്ണൻ, എസ്. ജാബിർ, അഡ്വ. സന്തോഷ് നായർ, ശ്രീകുമാർ ,ഇൻക്കാസ് നേതാക്കളായ വി.കെ.മുരളി, സുഭാഷ് ചന്ദ്ര ബോസ്, റാഫി പട്ടേൽ, ജേക്കബ്ബ് പത്തനാപുരം, ബിജു അബ്രഹാം, ചന്ദ്ര പ്രകാശ് ഇടമന, ടി.പി.അശറഫ് ,സൻജ്ജു പിള്ള, ഫൈസൽ തഹാനി, പി.ആർ.പ്രകാശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സിനിമ ഗായകരായ സുധീബ് കുമാർ, സുമി അരവിന്ദ് എന്നിവർ നയിച്ച ഗാനമേളയും, വിവിധ കാലാകാരൻമാർ അണിനിരന്ന വിവിധ ഇനം പരിപാടികളും ഉണ്ടായിരുന്നു.
യു.എ.ഇ.യുടെ രാഷ്ട പിതാവ് ശൈഖ് സായിദ് ബിൻ നയ്ഹാനെയും, രാഷ്ട പിതാവ് മഹ്ത്മ ഗാന്ധിയെ അനുസ്മരിച്ചു.ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡണ്ട് എൻ.പി.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
0 Comments