കവിത

പേരറിയാത്ത മരം
ശിഹാബുദ്ദീന്‍ വലിയപറമ്പത്ത്.

ഇന്നലെയടിച്ച
കാറ്റിന്റെ ശക്തി,
എന്‍ ഹൃദയ മരുഭൂവില്‍,
തട്ടുകള്‍ തിരിച്ച,
മണല്‍ ചിത്രങ്ങളായി
അനന്തത പ്രാപിച്ചു.
മധ്യത്തില്‍ ഉണങ്ങി നിന്ന,
പേരറിയാത്ത മരത്തില്‍ നിന്ന്,
ചിതറിത്തെറിച്ച, കായ പൊട്ടി,
അതിന്റെ വിത്തു ഭക്ഷിച്ച്,
പറന്നകന്ന മരുപ്പക്ഷിയുടെ
വിസര്‍ജ്ജ്യത്തില്‍ നിന്ന്
അങ്ങകലെയൊരു, മരം
പേരറിയാത്ത, മരം
മുളച്ചുപൊന്തി.
കൗതുകങ്ങള്‍,
പുഷ്പ്പങ്ങളായി,
വഴിതെറ്റി വന്ന
കാറ്റ്,
പൂക്കളെ വീഴ്ത്തി,
ചില്ലയൊടിച്ചു:…
കടപുഴക്കി,
ചിതറിത്തെറിക്കുവാന്‍,
കായ്കളില്ലാത്തതിനാല്‍
പേരറിയാത്ത മരം
വിസ്മൃതിയിലായി.
കണക്കെടുപ്പുകാര്‍ വന്നില്ല ,
ചരിത്രത്തിലും വന്നില്ല ,
അനേകം കുരുക്കള്‍
കൊത്തിത്തിന്ന,
മരുപ്പക്ഷിയും
ആരോടും പറഞ്ഞില്ല,
പേരറിയാതെ
വേരുപിടിച്ചിട്ട് ,
കാര്യമില്ലെന്ന്
ഒരു തത്വ പ്രഭാഷകനും
പറഞ്ഞില്ല.
എല്ലാവരും
ഇങ്ങനെ
കുറിച്ചിട്ടു,
പേരറയാതെന്തു,
മരം,
എന്തുപൂവ്?….
0 Comments