ഒടിയനെ ഒടിച്ച് സോഷ്യല്‍മീഡിയ

ബ്രഹ്മാണ്ട ചിത്രമെന്ന വിളംബരവുമായി വന്ന മോഹന്‍ലാലിന്റെ ഒടിയന്‍ തിയറ്ററില്‍ തളരുന്നു. ചിത്രം കണ്ടവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംവ്വിധായകന്‍ വി,എ ശ്രീകുമാറിന് വന്‍ പൊങ്കാലയാവുന്നു. ജനങ്ങള്‍ക്ക് അമിത പ്രതീക്ഷ നല്‍കിയതാണ് ചിത്രത്തിനു തിരിച്ചടിയായതെന്നാണ് ചിലരുടെ പക്ഷം. നവാഗത സംവ്വിധായകന്റെ ഒരു ചിത്രം എന്ന നിലക്ക് കണ്ടാല്‍ വലിയ പരുക്കില്ലാതെ ചിത്രം കാണാന്‍ കഴിയുമെന്ന അഭിപ്രായവുമുണ്ട്. ട്രോളര്‍മാര്‍ സംവ്വിധാകനെ നിര്‍ത്തിപ്പൊരിക്കുന്ന കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയെ ഇപ്പോള്‍ സജീവമാക്കുന്നത്.നീരജ് മാധവ് എഴുതിയ പോസ്റ്റ് പോലും ഭാഗികമായി ചിത്രത്തിന്റെ ആസ്വാദനത്തെ കുറിച്ച് വലിയ പ്രതീക്ഷ നല്‍കുന്നില്ല,ആയിരം കോടിയുടെ ചിത്രം പ്രഖ്യാപിച്ച ശേഷം പുറത്തുവരുന്ന ചിത്രം വന്‍പരാജയമായതോടെ എം ടിയുടെ സ്‌ക്രിപ്റ്റില്‍ കൈവെക്കരുതെന്ന മുന്നറിയിപ്പും സോഷ്യല്‍മീഡിയ നല്‍കുന്നുണ്ട്.

.നീരജ് മാധവ് എഴുതിയ പോസ്റ്റ്….

ഒടിയൻ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാൻ മാത്രമുള്ള ‌കുഴപ്പങ്ങൾ ഞാനതിൽ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. aggressive ആയി പ്രൊമോട്ട് ചെയ്തതിനാൽ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശെരിയാണോ എന്ന് നമ്മൾ പുനഃപരിശോധക്കണം. 
ലാലേട്ടനടക്കമുള്ള entire cast & crew ന്റെ രണ്ടു വർഷത്തെ പ്രയത്നം, പ്രശംസയർഹിക്കുന്ന production design, art work & BGM. സാമന്യം നന്നായി execute ചെയ്തിട്ടുള്ള CG & fight രംഗങ്ങൾ. 2.0 എന്ന ബ്രഹ്മാണ്ട തമിഴ്‌ പടത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുത്‌.
മുൻവിധികൾ മാറിനിൽക്കട്ടെ, ഒരു സിനിമയ്ക്ക് അതർഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ. സിനിമ നടൻ എന്നതിലുപരി ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്.

സംവ്വിധായകന്റെ ഫേസ് ബുക് പേജില്‍ വരുന്ന ചില കമന്റുകള്‍

Vyshu Ash റിലീസിന് മുന്നേ 100 കോടി എന്ന് പറഞ്ഞ സാറിന്… ഇപ്പൊ എന്താ FD കലക്ഷൻ പറയാൻ ഇത്ര മടി…Biggest ever opening For malayalam Movie എന്നുമാത്രം…

Hari Sfc Hariharan ഇത്രേം നേരം ഒളിച്ചിരുന്നിട്ടു ഇപ്പൊ മെല്ലെ പൊങ്ങി അല്ലെ ഇനി എങ്കിലും ചെയ്യുന്ന സിനിമ ഏതു ജോണറിൽ പെട്ടത് ആണെന്ന് ഒരു ബോധം വേണം പക്കാ ക്ലസ് മൂവി കുറച്ചു ലാഗ് ഉണ്ട് ഒരു ക്ലാസ്സ് മൂവി യെ ഒരു മാസ്സ് മൂവി എന്നു രണ്ടുകോലം തള്ളിയത് കൊണ്ടാണ് ഈ അവസ്ഥാ വന്നത് പുതിയ ഒരു വിഡിയോയിൽ ഇതൊരു ഫാമിലി മൂവി ആണെന്ന് പറഞ്ഞു കേട്ടു അതു ആരോ പറഞ്ഞു തന്നത് ആണോ ?

Sudhi Deva Sreekumar Menon Sir ഞാൻ ഒടിയൻ കണ്ടു.. താങ്കൾക്ക് താങ്ങളുടെ ആദ്യ സിനിമയിൽ വിശ്വാസമുള്ളത് കൊണ്ടാകാം റിലീസ് ഡേ വരെ പല വേദികളിലും ഒടിയനെ കുറിച്ച് വാ തോരാതെ സംസാരിച്ചത്… ഒടിയൻ ഒരു ബ്രന്മാണ്ട പടമായി എനിക്ക് തോന്നിയില്ല ഒരു സാധാരണ സിനിമ.എന്നാൽ മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ ആകുമായിരിന്നു ഒടിയൻ.. പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ ഒടിയന് പലയിടത്ത് പിഴച്ചു.. ഏട്ടനെ പോല ഒരു മഹാ നടന്റ സിനിമ കാണാൻ പോകുന്ന മലയാളികളുടെ മനസ്സിലേക്ക് അമിത പ്രതീക്ഷ നൽകിയത് തെറ്റായി പോയി.. പ്രേക്ഷകർ ആഗ്രഹിച്ചത് ഒരു ദൃശ്യ വിരുന്ന് സമ്മാനിക്കുന്ന ഒടിയനെ ആണ് എന്നാൽ ലഭിച്ചത് സാധാരണ പടവും.. ഇനിയെങ്ങിലും തെറ്റായ സന്ദേശം നൽകി 100 രൂപ മുടക്കി സിനിമ കാണാൻ വരുന്ന പ്രേക്ഷകരെ പറ്റിക്കരുത്..

Midhun Pillai ഒരു പക്കാ ആക്ഷൻ പടം ആഗ്രഹിച്ചു പോകുന്നവർക്ക് വീട്ടിലിരുന്നു പുലിമുരുഗൻ ഡൌൺലോഡ് ചെയ്തു കണ്ടോളു… നല്ലൊരു കഥ ആഗ്രഹിച്ചു പോകുന്നവരോട്…. ധൈര്യമായി ഒടിയൻ കാണാം…. നമ്മൾ എന്നും ആക്ഷൻ മാത്രം ഉള്ള ലാലേട്ടനെയല്ലല്ലേ പ്രതീക്ഷിക്കുന്നത്… നമ്മുക്കെന്നും പ്രിയപെട്ടത് നമ്മുടെ അഭിനയസാമ്രാടായ ലാലേട്ടനെ തന്നെയാണ്………
മനീഷ് കെ മാധവൻ Va ശ്രീകുമാർ ജി… നിങ്ങളുൾടെ മാർക്കറ്റിംഗ് തന്ത്രം ഈ സിനിമയുടെ ആദ്യ ദിന കളക്ഷൻ കേരളത്തിൽ മാത്രം (7.5crore) റെക്കോർഡ് ഇട്ടു, കൂടാതെ മലയാള സിനിമയെ ലോക സിനിമയുടെ മുന്നിലേക്ക്‌ എത്തിക്കാനും കഴിഞ്ഞു… 37രാജ്യത്തു ഒരേ ദിവസം റിലീസ് ചെയ്യിക്കാൻ കഴിഞ്ഞു… മലയാള സിനിമയെ അങ്ങ് വാനോളം ഉയർത്തിയതിൽ ഞാനും അഭിമാനിക്കുന്നു… മോഹൻലാൽ എന്ന താരത്തെ ഇന്ത്യയിലെ തന്നെ most popular ആക്ടർ ആക്കിയതിനും നന്ദി : 
ഒരു എളിയ കലാ ആസ്വാദകൻ
Dhanesh Kumar “ഒടിയൻ “
നല്ല തിരക്കഥയുടെയും ,മോഹൻലാൽ എന്ന പ്രതിഭാസത്തിന്റെയും നിഴല് പറ്റി നിൽക്കുന്ന ഒരു സാധാരണ നാടൻ ചലചിത്രം മാത്രമാണ് ഒടിയൻ. ഒരു പുതുമുഖ സംവിധായകനിൽ ഉണ്ടാകുന്ന പാളിച്ചകൾക്ക് മുകളിലാണ് ഇതിൽ സംവിധായകൻ വരുത്തിയിരിക്കുന്നത് അമിതമായ് ചില രംഗങ്ങളിൽ ഫാന്റെസി കൊണ്ടുവന്ന് പല ഭാഗങ്ങളും ബോറാക്കി കളഞ്ഞു .മുഴുവനായ് പറയുമ്പോൾ ലാലേട്ടൻ പറഞ്ഞത് പോലെ ഇത് ഒരു പാവം പടം ആണ് .കൊരങ്ങന്റെ കൈൽ പൂമാല കിട്ടിയ അവസ്ഥയായിരിന്നു ശ്രീകുമാർ മേനോന് ലാലേട്ടൻ സിനിമയിൽ അഭിനയിക്കാം എന്ന് പറഞ്ഞപ്പോൾ തന്നെ പകുതി മാനസിക നില തെറ്റിയ അവസ്ഥയിലായിരിന്നു അത് നമ്മൾ പല പരിപടിയിലും കണ്ടതാണ് ചുരുക്കി പറഞ്ഞാൽ നല്ല ഒരു കഥയും കഥാപാത്രവും ഒരു സംവിധായകന്റെ മനോവൈകല്യം (തള്ള് )കൊണ്ട് നശിപ്പിച്ച് കളഞ്ഞു (പടം മുഴുവൻ കണ്ട് കഴിയിമ്പോൾ ലാലോട്ടൻ തന്നെ അഭിനയിച്ച ചന്ദ്രോത്സവം മനസിലേക്ക് ഓടിവന്നാൽ അത് കോപ്പി അടി ആയിട്ട് തോന്നരുത്)
Amal Dev പൊന്നു അണ്ണാ….. രാവിലെ 6 മണിക്ക് അതും വെള്ളിയാഴ്ച uaeഇൽ ഞാൻ ഉൾപ്പടെ ഉള്ള ആളുകൾ ഇങ്ങനെ dedicate ആയി നിറഞ്ഞ സദസിൽ പടം കാണാൻ വന്നേൽ അത് ഒന്ന് ഒന്നര മാസ്സ് ആയിരിക്കും എന്ന കാരണം കൊണ്ടായിരുന്നു അത് അണ്ണൻ ആദ്യം മുതൽ തന്നെ തള്ളി തള്ളി തള്ളി ഹിമാലയം വരെ കയറ്റി വെച്ചത് കൊണ്ടാണ്…. പടം കൊള്ളാം പക്ഷെ എന്തേലും ഡീഗ്രേഡിങ് നടന്നു എങ്കിൽ അതിനു ഏറ്റവും വല്യ ഉത്തരവാദി പൊന്നണ്ണാ നിങ്ങൾ മാത്രം ആണ്.

ഒടിയൻ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു degrade ചെയ്യാൻ മാത്രമുള്ള ‌കുഴപ്പങ്ങൾ ഞാനതിൽ കാണുന്നില്ല. ഒരുപക്ഷെ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം. തെറ്റായ മുനവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. aggressive ആയി പ്രൊമോട്ട് ചെയ്തതിനാൽ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷെ നമ്മുടെ പ്രതീക്ഷക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയോട്ടിക്കുന്നത് ശെരിയാണോ എന്ന് നമ്മൾ പുനഃപരിശോധക്കണം. ലാലേട്ടനടക്കമുള്ള entire cast & crew ന്റെ രണ്ടു വർഷത്തെ പ്രയത്നം, പ്രശംസയർഹിക്കുന്ന production design, art work & BGM. സാമന്യം നന്നായി execute ചെയ്തിട്ടുള്ള CG & fight രംഗങ്ങൾ. 2.0 എന്ന ബ്രഹ്മാണ്ട തമിഴ്‌ പടത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുത്‌.സിനിമ നടൻ എന്നതിലുപരി ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ഒരു കാര്യം പങ്ക് വെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്. 🙏🏼

Posted by Neeraj Madhav on Saturday, December 15, 2018

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar