അബ്ദുല്ലക്കുട്ടിക്ക് നേരെ നടന്നത് വധശ്രമമോ.


മലപ്പുറം: മലപ്പുറത്തു വെച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിന്റെ സത്യമെന്ത്. ഹോട്ടലില്‍ തര്‍ക്കമുണ്ടായെന്ന വാദം വെളിയങ്കോട്ടെ ഹോട്ടലുടമ നിഷേധിച്ചതോടെയാണ് അബ്ദുല്ലക്കുട്ടിയുടെ വാദങ്ങള്‍ ഓരോന്നായി പൊളിയുന്നത്. നല്ല രീതിയിലാണ് അബ്ദുല്ല കുട്ടിയോട് പെരുമാറിയതെന്നും ഹോട്ടലില്‍ നിന്നിറങ്ങി മറ്റു പ്രശ്‌നങ്ങളുണ്ടായോ എന്നറിയില്ലെന്നും ഹോട്ടലുടമ ഷക്കീര്‍ പ്രതികരിച്ചു.
വെളിയങ്കോടുള്ള ഹോട്ടലില്‍ വെച്ച് ഒരു സംഘം അപമര്യാദയായി പെരുമാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ആദ്യ പരാതി. അബ്ദുല്ലക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയില്‍ ഈ വിഷയത്തില്‍ പൊന്നാനി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോട്ടലില്‍
ഫോട്ടോ എടുത്തതിന്റെ പേരില്‍ തര്‍ക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാള്‍ കല്ലെറിഞ്ഞെന്നുമാണ് പരാതിയിലുള്ളത്. എന്നാല്‍ ഇത്തരം യാതൊന്നും ഉണ്ടായില്ലെന്നാണ് ഹോട്ടലുടമ പറയുന്നത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
താന്‍ സഞ്ചരിച്ച കാറിന്റെ പിറകില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് അബ്ദുല്ലക്കുട്ടിയും ബി.ജെ.പിയും പറയുന്നത്. എന്നാല്‍ നല്ല മഴയായതിനാലാണ് അപകടമുണ്ടായത് എന്നാണ്
ലോറിയുടമ നല്‍കുന്ന വിശദീകരണം. അബ്ദുല്ലകുട്ടിയുടെ ഈ പരാതി ചില കേന്ദ്രങ്ങളുടെ ആസൂത്രിത പരിപാടിയാണോ എന്നും സംശയമുണ്ട്. മലപ്പുറം ജില്ലയില്‍ വെച്ച് അബ്ദുല്ലകുട്ടിയെ കൊല്ലാന്‍ ശ്രമിച്ചു എന്നാണ് സോഷ്യല്‍ മീഡിയില്‍ അബ്ദുല്ലക്കുട്ടി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന് മലപ്പുറത്തു സഞ്ചാര സ്വാതന്ത്ര്യം പെലുമില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നാണ് ഉയരുന്ന സംശയം. പോലീസ് പഴുതടച്ച അന്വേഷണം നടത്തിസംഭവത്തിന്റെ വസ്തുത പുറത്തുകൊണ്ടു വന്നാല്‍ മറ്റൊരു മലപ്പുറം ആനക്കഥയായി അബ്ദുല്ലക്കുട്ടി.ുടെ വധശ്രമ വാര്‍ത്തയും മാറും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar