ഡോ. അമാനുല്ല വടക്കാങ്ങരക്ക് മജസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് അവാര്‍ഡ്

ഫോട്ടോ : അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക് മേരിലാന്റ് അറ്റോര്‍ണി ജനറല്‍ തോമസ് ആക്‌സിലി സമ്മാനിക്കുന്നു.

————————————————————————————–
ദോഹ : വിദ്യാഭ്യാസ,സാമൂഹിക,സാംസ്‌കാരിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്. അറബി ഭാഷയുമായി ബന്ധപ്പെട്ട വിശിഷ്യാ സ്‌പോക്കണ്‍ അറബിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പരിഗണിച്ചാണ് അമാനുല്ലയെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് അമേരിക്കിലെ കിംഗ്‌സ് യൂണിവേര്‍സിറ്റി പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ.എസ്.സല്‍വിന്‍ കുമാര്‍ പറഞ്ഞു. ഭാഷകള്‍ സംസ്‌കാരത്തിന്റെ ജാലകങ്ങളാണെന്നും സംസ്‌കാരം മനുഷ്യനെ ശാന്തിയുടെയും സമാധാനത്തിന്റെയും മേഖലകളിലേക്കാണ് നയിക്കുന്നതെന്നും അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവേ ഡോ.സെല്‍വിന്‍ കുമാര്‍ പറഞ്ഞു.
വാഷിങ്ങ്ടണ്‍ നാഷണല്‍ ഹാര്‍ബറിലെ മാരിയറ്റ് എ.സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മേരിലാന്റ് അറ്റോര്‍ണി ജനറല്‍ തോമസ് ആക്‌സിലി പുരസ്‌കാരം സമ്മാനിച്ചു. ഡോ.ഒല്‍ഗ സെക്ലോവ,സേവ്യര്‍ നായകം ഐ.എ.എസ്, ഡോ. ശാന്തി ഉമകന്തം തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി,അറബിക് ഫോര്‍ എവരിഡേ എന്നിവ ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അമാനുല്ല. അറബി ഭാഷയുടെ പ്രചാരണത്തിനും അധ്യാപനത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ച് കിംഗ്‌സ് സര്‍വകലാശാല നേരത്തെ അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് അടിവരയിടുന്നത്.
മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതനായ തങ്കയത്തില്‍ മുഹമ്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട് മാത്രം നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ.വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷ പഠിക്കുന്നതിനുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ അമാനുല്ലയുടെ പുസ്തകങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നു. സാമൂഹ്യ പ്രാധാന്യമുള്ള ഒരു ഡസനോളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.പെരുമ്പിലാവ് അന്‍സാര്‍ ഇംഗല്‍ഷ് സ്‌ക്കൂള്‍, ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അമാനുല്ല സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്തും ശ്രദ്ധേയനാണ്.ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍,നയതന്ത്രപ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേരെ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ അറബി സംസാരിക്കുന്നതിന് സഹായിക്കുന്ന പുസ്തകങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രചാരമുള്ളവയാണ്.
വിദ്യാഭ്യാസ വിചക്ഷണനും പെരുമ്പിലാവ് അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന പി.മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ മകള്‍ റഷീദയാണ് ഭാര്യ.റഷാദ് മുബാറക്,ഹംദ,സഅദ് എന്നിവരാണ് മക്കള്‍

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar