നൗസി മുഹമ്മദിന്റെ നോവല്‍ ശില പോലൊരു പെണ്ണ് പ്രകാശനം ചെയ്തു
അജ്മാന്‍: എഴുത്തുകാരി നൗസി മുഹമ്മദിന്റെ ആദ്യ നോവല്‍ ശില പോലൊരു പെണ്ണ് പ്രകാശനം ചെയ്തു. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോയ് റാഫേല്‍ ഗള്‍ഫ് ഏഷ്യന്‍ സ്‌കൂള്‍ മലയളവിഭാഗം മേധവി ആന്‍സി ബിജിക്ക് ആദ്യ പ്രതി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. സലിം അയ്യനേത്ത് പുസ്തക പരിചയം നടത്തി. സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം പ്രസിഡന്റ് രാജേന്ദ്രന്‍,വെള്ളിയോടന്‍, പ്രവീണ്‍ പാലക്കീല്‍,സഹര്‍ അഹമ്മദ്,സലീം നൂര്‍,താഹ ഇബ്രാഹിം,ജയശ്രീ രാജേന്ദ്രന്‍,നൗഫല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.നൗസി മുഹമ്മദ് നന്ദി അറിയിച്ചു.പ്രഗോഷ് സ്വാഗതവും രജിത് നന്ദിയും പറഞ്ഞു. സൈകതം ബുക്‌സാണ് ശില പോലൊരു പെണ്ണിന്റെ പ്രസാധകര്‍
0 Comments