ഇനി ടയര്‍ പഞ്ചറില്ല,യുണീക് പഞ്ചര്‍ സൊലൂഷന്‍ വിപണിയില്‍

കോഴിക്കോട്: കോഴിക്കോട് മിംസ് ഹോസ്പിറ്റലിനു സമീപമുള്ള യൂണിക് പഞ്ചര്‍സൊലൂഷന്റെ ആദ്യ ഔട്ട്‌ലെറ്റ് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അശ്‌റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു.ലിപി അക്ബര്‍,അമ്മാര്‍കിഴുപറമ്പ് സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ മുഹമ്മദ് ഷമീര്‍ എം കെ വയനാട്,അബ്ദുള്‍ഹമീദ് മക്കാര്‍,എന്നിവരും പങ്കെടത്തു. ആണി,കമ്പി എന്നിവ തറച്ചുണ്ടാകുന്ന പഞ്ചറില്‍ നിന്നും വാഹനങ്ങളുടെ ടയറിനു പരിരക്ഷ നല്‍കുന്ന സംവിധാനമാണ് യുണീക് പഞ്ചര്‍ സൊലൂഷന്‍. ആധുനിക മൈക്രോ സീല്‍ ടെക്‌നോളജിയില്‍ വികസിപ്പിച്ചെടുത്ത ടയര്‍ സീലെന്റ് ടയര്‍ പഞ്ചറില്‍ നിന്ന് വാഹനങ്ങള്‍ക്ക് സുരക്ഷിത കവചമൊരുക്കുന്നു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ ലക്ഷ്യം തേടിയുള്ള സഞ്ചാരത്തില്‍ ടയര്‍ പഞ്ചര്‍ പലപ്പോഴും വില്ലനായി മാറാറുണ്ട്. ഇത്തരം സമയങ്ങളില്‍ വാഹന നിയന്ത്രണം നഷ്ടപ്പെട്ട് വലിയ അപകടങ്ങളിലേക്ക് വാഹനവും യാത്രക്കാരും ചെന്നു പതിക്കുക പതിവാണ്. വിജനപാതകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ടയര്‍ അള്ള് വെച്ച് പഞ്ചറാക്കി വാഹനം ആക്രമിക്കുക ഇതര സംസ്ഥാനങ്ങളിലെ ഹൈവേകളില്‍ സര്‍വ്വ സാധാരണമാണ്. ഇത്തരം സാമൂഹ്യ ദ്രോഹികളുടെ ആക്രമണങ്ങളില്‍ നിെന്നല്ലാമുള്ള ശാശ്വത പരിഹാരമാണ് യൂണിക് പഞ്ചര്‍ സൊലൂഷന്‍ അവതരിപ്പിക്കുന്നത്. പുറമെ നിന്ന് ആണി, ഇരുമ്പ് കമ്പി, എന്നിവ ശക്തിയായി തറയ്ക്കുമ്പോഴാണ് ടയര്‍ പൊട്ടുന്നത്. റോഡുകളില്‍ നിന്ന് ഇത്തരത്തിലുണ്ടാവുന്ന പരുക്ക് ഏല്‍ക്കുമ്പോള്‍ ടയറിനുളളില്‍ നിക്ഷേപിച്ച യൂണിക് പഞ്ചര്‍ സൊലൂഷന്‍ ഇന്റേണല്‍ എയര്‍ പ്രഷര്‍ കാരണം പരിക്ക് പറ്റിയ ടയറിന്റെ ഭാഗത്തേക്ക് നീങ്ങുകയും അവിടയുണ്ടായ വിടവിലേക്ക് ഊര്‍ന്നിറങ്ങുകയുമാണ് ചെയ്യുന്നത്.ടയറിനുള്ളിലെ മര്‍ദ്ദത്തില്‍ നിമിഷനേരം കൊണ്ട് രൂപപ്പെടുന്ന ഈ സംവിധാനം ടയറിനുള്ളിലെ കാറ്റിനെ പുറമേക്ക് പോവാതെ തടഞ്ഞു നിര്‍ത്തുന്നു. ടയര്‍ പഞ്ചറാവുന്നതില്‍ നിന്ന് പരിഹാരമാവുന്നതോടൊപ്പം വേഗതയില്‍ ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ ടയറുകള്‍ ചൂടാവുന്നതില്‍ നിന്നും മോചനവും ലഭിക്കുന്നു.വലിയ വാഹനങ്ങള്‍ ഭാരം കയറ്റി ദീര്‍ഘദൂര യാത്ര തുടര്‍ച്ചയായി നടത്തുമ്പോള്‍ ടയര്‍ ചൂടായി പൊട്ടിത്തെറിച്ച് വന്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. യൂണിക് പഞ്ചര്‍ സൊലൂഷന്‍ ഉപയോഗിച്ച വാഹനങ്ങളില്‍ ഇത്തരം അപകടങ്ങളും ഇനി മുതല്‍ ഉണ്ടാവില്ല.വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ വാഹനങ്ങളുടെ ടയറുകള്‍ക്ക് നല്‍കാവുന്ന ഈ സംരക്ഷണം വിദേശ രാജ്യങ്ങളില്‍ വന്‍ സ്വീകാര്യത ലഭിച്ച സാങ്കേതിക വിദ്യയാണ്.പ്രമുഖ ടയര്‍ നിര്‍മ്മാതാക്കള്‍ വരെ ഉപയോഗിച്ച് അംഗീകാരം നല്‍കിയ ഈ സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തുകയാണ് യൂണിക് പഞ്ചര്‍ സൊലൂഷന്‍.കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമാണ് സ്ഥാപനത്തിന്റെ ആദ്യ ഔട്ട്‌ലെറ്റ് ഇപ്പോള്‍ തുറന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും കേരളം ബാഗ്ലൂര്‍,ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസിക്കും വിളിക്കുക:6282206669


https://www.facebook.com/ammar.kizhuparamb.3/videos/3194411053906030/

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar