All for Joomla The Word of Web Design

12 വനിതകള്‍ക്ക് കെ.എസ്.എ അംഗന അവാര്‍ഡുകള്‍ സമ്മാനിച്ചു.

റിയാദ്- സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി ഫ്രന്റ്‌സ് ക്രിയേഷന്‍സ് നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയ 12 പേര്‍ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുള്ള മൂന്നു പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നെസ്റ്റോ അസീസിയ ട്രെയിന്‍മാളില്‍ നടന്ന വര്‍ണ ശബളമായ ചടങ്ങില്‍ ജി.ബി.ആര്‍.സി പ്രസിഡന്റും സൗദി പൗരപ്രമുഖനുമായ ഡോ. തൗഫീഖ് അല്‍സുവൈലിം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത് ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് ക്രിയേഷന്‍സ് പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഹമ്മദ് കോയ എം.ഡി സിറ്റിഫഌര്‍, പി.എന്‍ സാജന്‍ സി.ഇഒ അല്‍ഹുസ്‌ന ഐടി കമ്പനി, ഡോ. സയ്യിദ് മസൂദ് എം.ഡി സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മുഹമ്മദ് ബസീത് റീജ്യണല്‍ മാനേജര്‍ റ്റാലി, മുജീബ് ഹൈജീന്‍ മീറ്റ് ലാന്റ്, ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രന്‍, ഇബ്രാഹീം സുബ്ഹാന്‍, ഡോ. അന്‍വര്‍ കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, റഷീദ് പ്രന്‍സിപ്പാള്‍ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റാഫി കൊയിലാണ്ടി മിറാത്ത് അല്‍റിയാദ്, ഹംസ വള്ളിക്കാപ്പറ്റ ഇന്‍ഡോമി, ഹൈദര്‍ സോണിക്, ഡോ. അഷ്‌റഫ്, ഡോ. ദില്‍ശാദ്, ഡോ. സഈദ്, എഞ്ചിനീയര്‍ അബ്ദുല്‍ മജീദ്, അബ്ദുല്ല വല്ലാഞ്ചിറ, സത്താര്‍ കായംകുളം, സലീം കളക്കര, മാധ്യമ പ്രവര്‍ത്തകരായ വി.ജെ നസ്‌റുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, അക്ബര്‍ വേങ്ങാട്ട്, ഷഫീഖ് കിനാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കെ.എം.സി.സി വനിതാവിംഗിന് വേണ്ടി പ്രസിഡന്റ് നദീറ ശംസുദ്ദീന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. അമീന സെറീന്‍ (ആതുര സേവനം), മീരാ റഹ്മാന്‍ (വിദ്യാഭ്യാസം), ഖദീജ ഹബീബ് (സാംസ്‌കാരികം), ഹിബ സലാം (സംഗീതം), ഷഹീറ നസീര്‍ (സാഹിത്യം), നൗഫിന സാബു (സാമൂഹികം), നിഖില സമീര്‍ (മാധ്യമ പ്രവര്‍ത്തനം), ഷീനു നവീന്‍ (ചിത്ര രചന), സുബി സജീന്‍ (അഭിനയം), സിന്ധു സോമന്‍ (നൃത്തം), ലിസ ജോജി (പാചകം) എന്നിവരോടൊപ്പം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നിഷ ബിനേഷ് (സംഗീതം), ഷംന നൗഷാദ് (പാചകം), യോഗാചാര്യ സൗമ്യ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
അഹമ്മദ് കോയ സിറ്റി ഫഌവര്‍, ഡോ. സൈദ് മസൂദ്, പിഎന്‍ സാജന്‍, മുഹമ്മദ് ബസീത് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. നെസ്റ്റോ മാനേജ്‌മെന്റ് പ്രതിനിധികളായ കെ.ഐ നാസര്‍, ഇംറാന്‍ സേഠ്, ഷരീം എന്നിവരോടൊപ്പം ജഷീര്‍, നിസാര്‍, ലാജ അഹദ്, സജ്‌ന സലീം, ജലീല്‍ ആലപ്പുഴ, ഷിനോജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നവാസ് വള്ളിമാട്കുന്ന് സ്വാഗതവും അസീസ് കടലുണ്ടി നന്ദിയും പറഞ്ഞു.
റിയാദിലെ അറിയപ്പെടുന്ന നൃത്തവിദ്യാലയം വിഷ്ണു മാസ്റ്ററുടെ പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ നൃത്തച്ചുവടുകള്‍ സദസ്യര്‍ക്ക് നവ്യാനുഭവമായി. ജലീല്‍ കൊച്ചിന്‍, സത്താര്‍ മാവൂര്‍, ഷാന്‍ പെരുമ്പാവൂര്‍, ശബാന, തസ്‌നി, മുനീര്‍ ചെമ്മാട്, റിന്‍ഷ ഫാത്വിമ, നൈസിയ നാസര്‍, സിദ്ദീഖ് മഞ്ചേശ്വരം, ഹസ്‌ന എന്നിവര്‍ ഗാനമാലപിച്ചു. റീന കൃഷ്ണകുമാറിന്റെ ചിലങ്ക നൃത്തവേദി, സിന്ധുസോമന്റെ നേതൃത്വത്തിലുള്ള ദേവിക നൃത്ത കലാവേദി, അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അസീസ് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കോല്‍ക്കളി, ടീം മെഹര്‍ അവതരിപ്പിച്ച ഒപ്പന എന്നിവ ശ്രദ്ധേയമായി.
ഐസോണിക്, ഇന്‍ഡോമി, കുക്ക് എന്‍ ബേക്, ബാഹര്‍ ഡിറ്റര്‍ജന്റ്, നെസ്റ്റോ എന്നിവരുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സജിന്‍ നിഷാന്‍ പരിപാടിയുടെ അവതാരകനായിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar