ഇഹപര വിജയം കൈവരിക്കുവാൻ സ്വമനസുകൾ സംശുദ്ധമാക്കണം : തസ്കിയത്ത് സംഗമം

ബത് ഹ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച തസ്കിയത്ത് ക്യാമ്പിൽ സഈദ് ചാലിശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു.

ബത് ഹ : ഇഹപര വിജയം കൈവരിക്കുവാൻ സ്വമനസുകൾ സംശുദ്ധമാക്കണം എന്ന് ബത് ഹ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച തസ്കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. കളങ്കിത മായ ആധുനിക ലോകത്ത് വിമലമായ മനസ്സുകൾക്കെ നന്മയുടെ വാഹകരാകാൻ സാധിക്കുകയുള്ളൂ, പ്രവാചകന്മാരും അനുചരന്മാരും നന്മയുടെ പ്രചാരണത്തിനായി ത്യാഗ പൂർണ്ണമായ ജീവിതം നയിച്ചു. ഈ മാതൃക പിന്തുടരാൻ വിശ്വാസികൾ തയ്യാറാവണമെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച സഈദ് ചാലിശ്ശേരി ഉദ്‌ബോധിപ്പിച്ചു. ജീവിത ലക്ഷ്യം മനസ്സിലാക്കി മുന്നേറാൻ വിശ്വാസികൾക്ക് സാധിക്കണം. ചുറ്റുമുള്ള പ്രലോഭനങ്ങളിൽ വഴുതി വീണ് തിന്മയെ പുൽകുന്ന ദുരന്തത്തിൽ നിന്നും മാറിനിൽക്കാനുള്ള ജാഗ്രത വിശ്വാസികൾക്ക് ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസിയുടെ കരുത്ത് പ്രാർത്ഥനയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമല്ല സദാസമയവും പ്രാർത്ഥനാ നിർഭരമായ മനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധ്യമാകേണ്ടതുണ്ട് എന്ന് അബ്ദുഷഹീദ് ഫാറൂഖി പറഞ്ഞു. സ്രഷ്ടാവും അവന്റെ അടിമകളും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് പ്രാർത്ഥന അതിന് ഇടയാളന്മാരെ സ്വീകരിക്കുന്നത് ദൈവത്തിൽ നിന്ന് അകലാൻ മാത്രമാണ് കാരണമാവുക അത്കൊണ്ട് പൗരോഹിത്യ ചൂഷണങ്ങളിൽ അകപ്പെടാതെ യഥാർത്ഥ വിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ നമ്മൾ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധക്വുര്ആൻ മാനവർക്ക് വെളിച്ചമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ്. അത് പഠിക്കാനും ജീവിതത്തിൽ പകർത്താനും വിശ്വാസികൾ തയ്യാറാവണമെന്ന് ഹബീബ് സ്വലാഹി ആഹ്വാനം ചെയ്തു. ഓരോരുത്തര്ക്കും അവരുടെ അവധി എത്തുന്നത് വരെ അല്ലാഹു സമയം നൽകിയിട്ടുണ്ട്. അത് മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്താൻ തയ്യരാവണം. അക്രമകാരികൾക്ക് മരണാനന്തരം കടുത്ത ശിക്ഷയാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത് അവർ ഈ ലോകത്ത് ചെയ്ത് കൂട്ടുന്ന തിന്മകൾ തീരാ നഷ്ടത്തിനാണ് കാരണമാവുക എന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ബത് ഹ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കുപ്പോടൻ അധ്യക്ഷനായിരുന്നു. യാസർ അൽ ഹികമി, സെക്രട്ടറി റിയാസ് ചൂരിയോട്, യൂസഫ് കൊല്ലം, അബ്ദുൽ മജീദ് ചെന്ത്രാപ്പിനി, ഫതഹുദ്ധീൻ കൊല്ലം, അബ്ദുല്ല വടകര, നബീൽ പയ്യോളി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. യാസർ അറഫാത്ത്, നൗഷാദ് അരീക്കോട്, ശിഹാബ് അലി, സുഹാദ് ബേപ്പൂർ, ഉബൈദ് കണ്ണൂർ, അബ്ദുൽ വഹാബ്, ഉബൈദ് തച്ചപാറ,അജ്‌മൽ കള്ളിയൻ, ഷഫീക്ക് പയ്യന്നൂർ  തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ:

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar