ജ്യാമം ,ചില പൗരന്‍മാരെ മാത്രം ഉപദ്രവിക്കാനുള്ള മാര്‍ഗമായി മാറരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജ്യാമം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സുപ്രീംകോടതി. ക്രിമിനല്‍ നിയമം ചില പൗരന്‍മാരെ മാത്രം ഉപദ്രവിക്കാനുള്ള മാര്‍ഗമായി മാറരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റസ് ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുപ്പെട്ട ബെഞ്ചിന്റതാണ് സുപ്രധാന നിരീക്ഷണം. അര്‍ണബിന്റെ അറസ്റ്റ് നാലാഴ്ചത്തേക്ക് സുപ്രീംകോടതി തടയുകയും ചെയ്തിട്ടുണ്ട്.
ആര്‍ക്കിടെകിന്റെ ആത്മഹത്യയില്‍ അര്‍ണബിന് പങ്കുണ്ടെന്നതിന് മതിയായ തെളിവുകളില്ലെന്ന് കോടതി അര്‍ണബിന് ജാമ്യം നല്‍കിയുള്ള വിശദമായ ഉത്തരവില്‍ വ്യക്തമാക്കുന്നു. അര്‍ണബ് തെളിവ് നശിപ്പിക്കാനോ രാജ്യം വിടാനോ സാധ്യതയില്ലാത്തതിനാല്‍ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം കേസുകളില്‍ കോടതിയുടെ വാതിലുകള്‍ ആര്‍ക്കും മുന്നില്‍ അടക്കരുത്. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കേസുകള്‍ക്കായി എക്കാലത്തും കോടതിയുടെ വാതിലുകള്‍ തുറന്നിരിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു,
0 Comments