ഡീഗോ ഇനി ഓര്‍മ്മയില്‍

അന്ത്യ നിമിഷങ്ങള്‍ കൂടുതല്‍ ചിത്രങ്ങള്‍
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത്. ബ്യൂണസ് അയേഴ്‌സിലെ
ജര്‍ദിന്‍ ഹബെല്ല വിസ്ത സെമിത്തേരിയാണ് ഇതിഹാസത്തിന്റെ അന്ത്യവിശ്രമം. കനത്ത സുരക്ഷയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍..
നേരത്തേ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് ആരാധകര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ മറഡോണയ്ക്ക് യാത്രാമൊഴി നല്‍കാന്‍ തെരുവുകളില്‍ എത്തിയിരുന്നു. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍
മറഡോണയുടെ പത്താം നമ്പര്‍ ജഴ്‌സിയും പുതപ്പിച്ചിരുന്നു.
ആരാധകര്‍ ശവമഞ്ചം സ്പര്‍ശിക്കാന്‍ വെമ്പല്‍കൂട്ടുന്നത് കാണാമായിരുന്നു. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട പൊലിസിന് ആരാധകര്‍ക്കു നേരെ കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവന്നു. ആര്‍ജന്റീനനയുടെ ദേശീയ പതാകയും ജയ്‌സിയുമാ
യി തെരുവിലിരങ്ങിയ ആരാധകര്‍ ഡീഗോ മരിച്ചിട്ടില്ല; ജീവിക്കും ജനഹൃദയങ്ങളില്‍ തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഫുട്‌ബോള്‍ ഇതിഹാസം വിടവാങ്ങിയത്..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar