സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി യു എ ഇ എക്‌സ്‌ചേഞ്ചും എമിരേറ്റ്‌സ് എയര്‍ലൈന്‍സ് ഫൌണ്ടേഷനും കൈകോര്‍ക്കുന്നു.


ദുബായ് : ലോകത്തെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി യു എ ഇ എക്‌സ്‌ചേഞ്ചും എമിരേറ്റ്‌സ് എയര്‍ലൈന്‍സ് ഫൌണ്ടേഷനും സഹകരിച്ചു പ്രവര്‍ത്തിക്കും. ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള എമിറേറ്റ് എയര്‍ലൈന്‍സ് ഫൌണ്ടേഷന് തങ്ങളുടെ വിമാനയാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വിവിധ കറന്‍സികളില്‍ സംഭാവനകള്‍ യു എ ഇ എക്‌സ്‌ചേഞ്ച്, മാറ്റിനല്‍കും. വിവിധ വിദേശ കറന്‌സികളായി ഫൗണ്ടേഷന് ലഭിക്കുന്ന സംഭാവനകള്‍ യു എ ഇ ദിര്‍ഹംസില്‍ നല്‍കാന്‍ ഇതു വഴി സാധിക്കും. വിപണിയില്‍ 50 തോളം രാജ്യങ്ങളില്‍ വിദേശ വിനിമയം നടത്തുന്ന യു എ ഇ എക്‌സ്‌ചേഞ്ചിനു വിവിധ കറന്‍സി പണമിടപാടുകള്‍ ഒറ്റ കറന്‍സിയില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും.എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫൗണ്ടേഷനുമായി ചേരുന്നു പ്രവര്‍ത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും
ജീവകാരുണ്യ രംഗത്ത് എപ്പോഴും പ്രതിബദ്ധതയോടെ ഇടപെടുന്ന ബ്രാന്‍ഡ് എന്ന നിലയില്‍, തങ്ങളുടെ യാത്രയിലും വളര്‍ച്ചയിലും പിന്തുണ നല്‍കുന്ന സമൂഹത്തിനു അര്‍ഹമായ സേവനങ്ങള്‍ തിരികെ നല്‍കാന്‍ സദാ ശ്രമിക്കുമെന്ന് ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ് ഡിറക്ടറും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ലോകത്ത് ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഈ ഉദ്യമത്തിന് കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ എക്‌സ്‌ചേഞ്ച് പോലുള്ള പങ്കാളികളുടെ ഉദാരമായ പിന്തുണയാണ് ഫൗണ്ടേഷന്റെ അംഗീകാരമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സര്‍ ടിം ക്ലാര്‍ക്ക് പറഞ്ഞു. പണമിടപാടിനും സംതുലിതമായ പണമിടപാടിലും യു എ ഇ എക്‌സ്‌ചേഞ്ചിന്റെ വൈദഗ്ദ്ധ്യവും കഴിവും വളരെ സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായ് എമിറേറ്റ് എയര്‍ലൈനിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ സര്‍ ടിം ക്ലാര്‍ക്കും ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ് ഡിറക്ടറും യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട്,എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗങ്ങള്‍ യു.എ.ഇ എക്‌സ്‌ചേഞ്ച് ഓഫീര്‍മാരും സംബന്ധിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar