ബന്ന ചേന്നമംഗല്ലൂരിന്റെ കഥാശ്വാസം പുറത്തിറങ്ങി

മലയാളത്തിന്റെ പ്രമുഖ കഥാകാരൻ എൻ പി ഹാഫിസ് മുഹമ്മദ് പ്രമുഖ മാധ്യമ പ്രവർത്തകൻ എം സി നാസറിന് നൽകി പ്രകാശനം ചെയ്യുന്നു

ഷാർജ : ആധുനിക സാങ്കേതിക വിദ്യയെ വായനയുമായി കൂട്ടിയോചിപ്പിച്ചു നടത്തിയ പുതു പരീക്ഷണം ശ്രദ്ധേയമായി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തകത്തിലെ കഥകൾ ക്യു ആർ കോഡ് വഴി വായിക്കാനും അവസരമൊരുക്കിയാണ് ബന്ന ചേന്നമംഗലൂർ ശ്രദ്ധേയനായത് . കഥാശ്വാസം എന്ന പേരിൽ ബന്ന തെയ്യാറാക്കിയ പുസ്തകം ഇന്ന് ഷാർജ പുസ്തകോത്സവത്തിൽ മലയാളത്തിന്റെ പ്രമുഖ കഥാകാരൻ എൻ പി ഹാഫിസ് മുഹമ്മദ് പ്രമുഖ മാധ്യമ പ്രവർത്തകൻ എം സി നാസറിന് നൽകി പ്രകാശനം ചെയ്തു . രണ്ടു വാള്യത്തിലുള്ള പുസ്തകത്തിൽ മലയാളത്തിലെ പ്രമുഖ കഥാകാരന്മാരുടെ പ്രശസ്ത കഥകൾക്കൊപ്പം പുതുമുഖ എഴുത്തുകാർക്കും അവസരം നൽകിയിട്ടുണ്ട് , കഥകൾ വായിക്കാൻ കഴിയാത്തവർക്ക് ഇത്തരം സംരംഭം ഏറെ ആശ്വാസമാണെന്നു വായനക്കാരി ഇന്ദുലേഖ ക്യു ആർ കോഡിലൂടെ ആദ്യ കഥ കേട്ട് അഭിപ്രായപ്പെട്ടു , തന്നെ പോലെ അന്ധത ബാധിച്ചവർക്ക് ഈ സൗകര്യം ഏറെ സഹായകമെന്നും അവർ പറഞ്ഞു , യാത്ര വേളകളിൽ കഥകൾ കേൾക്കാൻ ഈ സൗകര്യം നിരവധി പേര് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ബന്ന പറഞ്ഞു . കോവിഡ് ലോക് ഡൗൺ കാലത്തു നേരം പോക്കിന് തുടങ്ങിയ പരീക്ഷണമാണ് കഥാശ്വാസം . നിരവധി വാട്സ് ആപ് ഗ്രൂപ്പിലൂടെ ആയിരങ്ങൾ ഏറ്റെടുത്ത കഥാശ്വാസം പുസ്തകമാക്കാനുള്ള പ്രചോദനവും അവർ തന്നെയെന്ന് ബന്ന പറഞ്ഞു

.


ഖത്തറിലെ എഴുത്തുകാരി ശോഭ രചിച്ച കനൽ ചുട്ട പാഥേയം ,നാരങ്ങ മിഡായി,എന്നീ പുസ്തകങ്ങളും വേദിയിൽ പ്രകാശിപ്പിച്ചു , കഥാകൃത്ത്‌ ശ്രീകണ്ഠൻ കരിക്കകം,കബീർ പാലി ചേന്നമംഗലൂർ ,സുഹൈൽ അരീക്കോട് എന്നിവർ സംസാരിച്ചു ,കോഴിക്കോട് ലിപി പബ്ലികേഷൻസാണ് പ്രസാധകർ .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar