കരിപ്പൂരിലെ കറുത്തകരങ്ങള്‍ ആര്‍ക്ക് വേണ്ടി.

കൊണ്ടോട്ടി: കഴിഞ്ഞ ദിവസം ഒരു സാമൂഹ്യപ്രവര്‍ത്തകയുടേതായി ഒരു ഫേസ് ബുക്ക് ലൈവുണ്ടായിരുന്നു. കരിപ്പൂര്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തിവെച്ച് വലിയ വിമാനങ്ങള്‍ക്ക് യാത്രാ അനുമതി ലഭിച്ചതായി അറിയിച്ചുകൊണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമേ ആ വാര്‍ത്തക്ക് ആയുസ്സുണ്ടായിരുന്നുള്ളു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും വല്ല വിവരം രേഖാ മൂലം ലഭിച്ചിട്ടുണ്ടോ എന്ന് തിരക്കിയപ്പോള്‍ ഉടനെ വരുമെന്നാണ് വിവരം ലഭിച്ചത്. അതേ സമയം തന്നെ ആവാര്‍ത്ത വ്യജമാണെന്നും ഇത്തരം വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്നും പറഞ്ഞ് മറ്റൊരാള്‍ വോയ്‌സ്ിലൂടെ മറുപടി പറഞ്ഞ് രംഗത്തെത്തി.ഈ വാര്‍ത്തക്കും വല്ല അടിസ്ഥാനമുണ്ടാ എന്നന്വേഷിച്ചപ്പോള്‍ അയാള്‍ക്കും മറുപടിയൊന്നുമില്ല. ഇരുവരും ഞങ്ങള്‍ നടത്തിയ ഇടപെടലിന്റെ ഫലമായി അനുമതി ലഭിച്ചു എന്ന് വരുത്തിതീര്‍ക്കാനുള്ള വെപ്രാളമാണെങ്കിലും ഇത്തരം കടലാസ് സംഘടനകളുടെ അനവസരത്തിലുള്ള ഇടപെടല്‍ കരിപ്പൂരിനെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ തെറ്റായ വിവരങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് സഹായകരമാവുന്നത്. കരിപ്പൂര്‍ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തമാസംമാത്രമാണ് വ്യോമയാന മന്തരാലയത്തിന് കൈമാറുക. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട്
പരിശോധിച്ചതിനുശേഷമാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നീ വിഷയങ്ങളെല്ലാം സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി.അബ്ദുള്‍ വഹാബ് എം പി, എന്നിവരെ അറിയിച്ചിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണെന്നാവശ്യപ്പെട്ട് ഇവര്‍ വ്യോമയാന മന്ത്രാലയത്തിനും മന്ത്രിക്കും പ്രധാന മന്ത്രിക്കു നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.വൈഡ് ബോഡി വിമാനങ്ങല്‍ പറക്കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ട് രംഗത്തു വരുമ്പോള്‍ അതിന്നെതിരു നില്‍ക്കുന്ന തീരുമാനങ്ങള്‍ പിന്‍ വലിക്കണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കോഴിക്കോട്ടെ ചില ഏകാധിപതികളുടെ കടലാസ് സംഘടനകള്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതും കേരളത്തിലെ ഇതര വിമാനത്താവള നടത്തിപ്പുകാരെ കോഴിക്കാടിന്റെ ശത്രുക്കളായി പ്രചരിപ്പിക്കുന്നതും കരിപ്പൂരിന് തന്നെ ക്ഷീണം ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. തിരുവമ്പാടിയില്‍ എയര്‍പ്പോര്‍ട്ടുണ്ടാക്കി കോഴിക്കോട് വിമാനത്താവളം സൈന്യത്തിന് നല്‍കണമെന്ന് വാദിച്ചവരും സംഘടനയിലെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തു അണികള്‍ പിരിഞ്ഞുപോയ ആളുമെല്ലാമാണ് കരിപ്പൂരിന്റെ കൈകാര്യം ഞങ്ങളിലാണ് എന്ന് അവകാശപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. വിമാനാപകടത്തിന്റെ കാരണങ്ങള്‍ ഉന്നത ശാസ്ത്രജ്ഞന്മാരും വ്യോമയാന രംഗത്തെ പ്രഗത്ഭരും ഇനിയും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ വിമാന യാത്ര നടത്തി മാത്രം പരിചയമുള്ളവര്‍ അന്വേഷണ റിപ്പോട്ട് ഫെയ്‌സ് ബുക്കില്‍ ലൈവ് ഇട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.ഇങ്ങനെ നോക്കി നില്‍ക്കുന്നവരെല്ലാം ഉറഞ്ഞു തുള്ളുകയാണ് കരിപ്പൂരിന്റെ പേരില്‍. ഇത്തരം ഒരു ഗതികേട് രാജ്യത്തെ ഒരു വിമാനത്താവളത്തിനും ഉണ്ടാവില്ല. വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കു പറ്റിയവരുടെയും കേസ് തങ്ങളുടെ കയ്യിലുള്ള വക്കീലന്മാര്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ മത്സരിക്കുന്ന സംഘടനകളും കോഴിക്കോട്ടുണ്ട്.
നിര്‍ത്തിവെച്ച വിമാനങ്ങള്‍ വലിയ സമരത്തിലൂടെ മാത്രമേ തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളു എന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് കണ്ണൂരും നെടുമ്പാശ്ശേരിയുമാണ് ഇതിന്ന് പിന്നിലെന്ന കളവും പ്രചരിപ്പിക്കുന്നത്.എന്നാല്‍ ഒക്ടോബറിലെ ശൈത്യകാല ഷെഡ്യൂളില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് സൂചന. അപകടത്തിന് കാരണം റണ്‍വേ അപാകതയല്ലെന്ന് നേരത്തെതന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തില്‍പ്പെട്ട ബോയിങ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. സുരക്ഷാ മാനദണ്ഡത്തിലും അന്താരാഷ്ട്ര നിലവാരത്തിലും ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ
കോക്പിറ്റ് റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്‌സ് എന്നിവയില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിച്ചുള്ള വിവരങ്ങളും ആദ്യ റിപ്പോര്‍ട്ടിലുണ്ടാകും. ഇതോടെ ഈ വിമാനത്താവളത്തിന്റെ പരിപൂര്‍ണ്ണ വികസനത്തിന്നാവശ്യമായ നടപടികള്‍ കൂടി പൂര്‍ത്തിയാക്കും. നൂറ്റമ്പതോളം കോടി രൂപ വര്‍ഷികാദായമുള്ള പൊതുമേഖലാ സ്ഥാപനമാണ് ഈ വിമാനത്താവളം.
0 Comments