കരിപ്പൂര്‍ വലിയ വിമാനങ്ങളുടെ വിലക്ക് നീക്കണം യു.എ.ഇ.കെ.എം സി സി കേന്ദ്ര കമ്മിറ്റി

ദുബായ് : കഴിഞ്ഞ ആഗസ്ത് ഏഴിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ വൈഡ് ബോഡി വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് യു.എ.ഇ.കെ.എം സി സി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.നേരത്തെ റണ്‍വെ റീ കാര്‍പ്പറ്റിംഗ് കാരണത്താല്‍ നിര്‍ത്തിവെച്ച പ്രസ്തുത സര്‍വ്വീസുകള്‍ എയ്‌റോഡ്രോം ഓപ്പറേറ്റര്‍, എയര്‍ലൈന്‍ അധികൃതര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗം എന്നിവര്‍ നടത്തിയ കോമ്പാറ്റിബിലിറ്റി സ്റ്റഡി റിപ്പോര്‍ട്ടിന്റെയും തുടര്‍ നടപടിയായി ഡി.ജി.സി.എ നേരിട്ട് നടത്തിയ കൃത്യമായ പരിശോധനകള്‍ക്കും ശേഷമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വൈഡ് ബോഡി സര്‍വീസുകള്‍ക്ക് അനുയോജ്യമാണെന്ന് ഡി.ജി.സി.എ കണ്ടെത്തിയതും അനുമതി നല്‍കിയതും. വൈഡ് ബോഡി സര്‍വീസുകള്‍ സുഗമമാക്കാന്‍ ഡി.ജി.സി.എ നിര്‍ദേശിച്ച ടാക്‌സി വേ ഫില്ലറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ലോകത്തെ പ്രമുഖ വിമാന കമ്പനികളായ സൗദിയ, എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവര്‍ പ്രത്യേകം പ്രത്യേകമായി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും സര്‍വീസ് നടത്തുന്നതിനായി ഡി.ജി.സി.എയില്‍ നിന്ന് അനുമതി പത്രം നേടുകയും ചെയ്തതാണ്. ജന പ്രതിനിധി ക ളു ടെ യും വിവിധ സംഘടനകളുടെയും നിവേദനങ്ങളുടെയും സമരങ്ങളുടെയും ശേഷമാണ് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി ലഭിച്ചത്.
അപകടത്തെ തുടര്‍ന്ന് ഉടനടി വൈഡ് ബോഡി സര്‍വീസ് താത്കാലികമായി നിര്‍ത്തലാക്കിയ നടപടി നീതീകരിക്കാനാകാത്തതാണെന്നും കെ.എം സി സി യോഗം അഭിപ്രായപ്പെട്ടു.
വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ അശ്രിതര്‍ക്കും.പരിക്കേറ്റവര്‍ക്കം അര്‍ഹമായ നഷ്ട പരിഹാരങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു .ഇക്കാര്യത്തില്‍ സ്ഥലം എം പി യും എയര്‍പോര്‍ട്ട് അഡ്വൈസറി ബോര്‍ഡു ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കെ.എം.സി.സി സംതൃപ്തി രേഖപ്പെടുത്തി
പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍ അദ്ധ്യക്ഷം വഹിച്ചു. ട്രഷറര്‍ അബ്ദുല്ല ഫാറൂഖി , അഷ്‌റഫ് പള്ളിക്കണ്ടം, എം പി. എം റഷീദ് ,അബു ചിറക്കല്‍,മുസ്തഫ മുട്ടുങ്ങല്‍ സംസാരിച്ചു. ജന.സെക്രട്ടറി നിസാര്‍ തളങ്കര സ്വാഗതവും പി.കെ. കരിം നന്ദിയും പറഞ്ഞു.
0 Comments