തീവ്രവാദികളെന്ന് സംശയിക്കുന്ന ആറുപേര്‍ കൊച്ചിയില്‍ പിടിയല്‍.

കൊച്ചി.അല്‍ഖ്വയ്ദ തീവ്രവാദികളെന്നു സംശയിക്കുന്ന ഒമ്പത് പേരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പിടികൂടിയതായി എന്‍.ഐ.എ. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലും എറണാകുളത്തും നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ അവകാശപ്പെടുന്നത്. രാജ്യത്ത് പലയിടത്തും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍ നിന്നും അറസ്റ്റിലായത്. ആറ് പേരെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ആദ്യ സൂചന.
എന്നാല്‍ പെരുമ്പാവൂരിലും കളമശ്ശേരിയിലും എന്‍.ഐ.എ പിടിയാലായ പശ്ചിമബംഗാള്‍ സ്വദേശികളുടെ അറസ്റ്റില്‍ നടുങ്ങിയത് കേരള പൊലിസാണ്. വര്‍ഷങ്ങളായി കേരളത്തില്‍ കഴിയുന്നവരെയാണ് അല്‍ഖൊയ്ദ തീവ്രവാദികളാണെന്നു പറഞ്ഞു എന്‍.ഐ.എ അറസ്റ്റ് ചെയ്തതെന്നും. ഇതൊന്നും കേരള പൊലിസ് അറിഞ്ഞതേയില്ലെന്നും ഒരുവിഭാഗം പറയുമ്പോള്‍ ഇവരെ കസ്റ്റഡിയിലെടുത്തതും എന്‍.ഐ.എക്കു കൈമാറിയതും കേരള പൊലിസാണെന്നും ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പൊലിസിന് എന്‍.ഐ.എ കൈമാറിയിരുന്നില്ലെന്നും വാര്‍ത്തകളുണ്ട്.കേരള പോലീസും എന്‍ ഐ എയും രണ്ട് തട്ടിലാണ് ഈ വിഷയത്തിലെന്നാണ് സൂചന.
ഇവരില്‍ മൂന്നുപേരെ പിടികൂടിയത് എറണാകുളത്തുനിന്നാണെന്ന വിവരം. രണ്ടുപേരെ പെരുമ്പാവൂരില്‍ നിന്നും ഒരാളെ കളമശ്ശേരിയിലെ പാതാളത്തില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
പെരുമ്പാവൂരില്‍നിന്ന് അറസ്റ്റിലായ മൊഷറഫ് ഹുസൈന്‍ 10 വര്‍ഷമായി കേരളത്തിലുണ്ട്. പെരുമ്പാവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മുര്‍ഷിദും നേരത്തെ പെരുമ്പാവൂരില്‍ തങ്ങിയിരുന്നു.പത്തുവര്‍ഷത്തോളമായി കേരളത്തില്‍ താമസിക്കുന്നവരാണ് ഇവരെന്നാണ് അറിയുന്നത്.എറണാകുളത്തേയും പെരുമ്പാവൂരിലേയും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇവര്‍.എന്നാല്‍ ഇവര്‍ മലയാളികളല്ല. പശ്ചിമബംഗാള്‍ സ്വദേശികളാണെന്നാണ് അറിയുന്നത്. പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് എറണാകുളത്ത് മൂന്നുപേര്‍ പിടിയിലായതെന്നാണ് വ്യക്തമാകുന്നത്.
പശ്ചിമബംഗാളില്‍ നിന്ന് കെട്ടിടനിര്‍മാണജോലിക്കെന്ന വ്യാജേനെയെത്തിയ ഇവരില്‍ നിന്ന് ആയുധങ്ങളും ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന ലഘുലേഖകളും മറ്റും പിടിച്ചെടുത്തതായും എന്‍.ഐ.എ അവകാശപ്പെടുന്നു. അതേ സമയം ഇവര്‍ നേരത്തെതന്നെ പിടിയിലായതായും സംശയിക്കുന്നു
ഇന്നു മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് ഇവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
കളമശ്ശേരിയില്‍ നിന്നു പിടിയിലായ മുര്‍ശിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസമേ ജോലിക്കു പോകുമായിരുന്നുള്ളൂവെന്നും ഇയാള്‍ക്ക് വീടുമായി ബന്ധങ്ങളുണ്ടായിരുന്നില്ലെന്നും അയല്‍വാസി പറയുന്നു. മറ്റു ദിവസങ്ങളില്‍ വാടകകെട്ടിടത്തിലായിരുന്നു. മുഴുവന്‍ സമയം മൊബൈലിലും ഇന്റര്‍നെറ്റിലുമാണ് ചെലവഴിച്ചതെന്നും ഇവര്‍ പറയുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar