നിറഞ്ഞു കവിഞ്ഞ് ശ്മശാനങ്ങള്‍,ഭീതിയുടെ മുള്‍മുനയില്‍ ഡല്‍ഹി
ന്യൂഡല്‍ഹി: മൃതദേഹങ്ങള്‍ മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഇടമില്ലാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഡല്‍ഹിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 17,282 പോസിറ്റിവ് കേസുകളാണ് ബുധനാഴ്ച മാത്രം തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ വലിയ ആശുപത്രികളില്‍ പോലും ഐ.സി.യു ബെഡുകള്‍ ലഭ്യമല്ല.
ഡല്‍ഹിയിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നായ നിഗംബോധ് ഘാട്ടില്‍ ദിവസേന കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വരിനില്‍ക്കുകയാണ് കുടുംബങ്ങള്‍. ദിവസം 15 മൃതദേഹങ്ങള്‍ എത്തിയിരുന്നെങ്കില്‍ ഇപ്പോഴത് ഇരട്ടിയായെന്ന് ശ്മശാന അധികൃതര്‍ പറയുന്നു. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അധികൃതരും ബുദ്ധിമുട്ടുകയാണ്.
ഡല്‍ഹിയിലെ ഏറ്റവും വലിയ പൊതുശ്മശാനത്തില്‍ 70 മൃതദേഹങ്ങള്‍ അടക്കാനുള്ള സ്ഥലമേ ഇനിയുള്ളൂ എന്നാണ് കെയര്‍ടേക്കര്‍ പറഞ്ഞത്.
ബുധനാഴ്ച മാത്രം ഡല്‍ഹിയില്‍ 104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നവംബര്‍ 20ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന മരണനിരക്ക്. ഇന്ത്യയില്‍ ഇന്നലെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒക്ടോബര്‍ 18ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവുമുയര്‍ന്ന കണക്ക്.
ദിനം പ്രതി പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.കൊച്ചു കുട്ടികളേയും ക്രമാതീതമായാണ് കൊവിഡ് പിടിപെടുന്നത്. കടുത്ത പനിയും ന്യൂമോണിയയുമാണ് പലര്‍ക്കും. മാസങ്ങള്‍ പ്രായമുള്ളത് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ ഇതിലുണ്ട്.
0 Comments