കോവിഡ് രണ്ടാം വരവ് ശക്തമാക്കി, കാര്യങ്ങള്‍ കൈവിട്ട് സംസ്ഥാനങ്ങള്‍ പകച്ചു നില്‍ക്കുന്നു.

കോഴിക്കോട് : കൊവിഡ് രണ്ടാം വരവോടെ സംജാതമായ പ്രതിസന്ധിയെ എങ്ങനെ മറികടക്കാുമെന്നറിയാതെ സംസ്ഥാനങ്ങള്‍. സംസ്ഥാന സര്‍ക്കാറുകള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കടുപ്പിച്ചെങ്കിലും കാര്യങ്ങള്‍ വരുതിയില്‍ വരാതെ രോഗികളുടെ എണ്ണം അധികരിക്കുകയാണ് നിത്യവും. കേരളത്തില്‍ പൊതുപരിപാടികളില്‍ പരമാവധി 100 പേരെ മാത്രമേ അനുവദിക്കുകയുള്ളു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലിസിന് നല്‍കി. ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാളുകളില്‍ പ്രവേശിക്കാം.
ഇന്ന് ചേര്‍ന്ന മുഖ്യമന്ത്രിയുടെ നേതൃയോഗത്തിലാണ് തീരുമാനം.വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 39,000 ഓളം പരിശോധനകളാണ് ജില്ലയില്‍ നടത്തുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെയാകും പ്രധാനമായും പരിശോധിക്കുക. ഇതിനായി രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം തേടാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ സജ്ജമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൂടുതല്‍ വാക്‌സീന്‍ എത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. വാക്‌സീന്‍ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്‌സിനേഷന്‍ ക്യാംപുകള്‍ വിപുലീകരിക്കും.
പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.
പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം, മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: സംസ്ഥാനത്ത് വീണ്ടും കര്‍ശന നിയന്ത്രണം രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം കൊവിഡ് പരിശോധനകള്‍ നടത്തും.
ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു, അവശ്യ സര്‍വിസുകള്‍ മാത്രം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പാസ് എടുക്കണം. സിനിമഹാളില്‍ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് തടസമുണ്ടാകില്ല. ആശുപത്രികളില്‍ നിലവില്‍ കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അയ്യായിരത്തിലധികം കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്നും അറിയിച്ചു.കൊവിഡ് വ്യാപനം തടയുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
0 Comments