മലയാളികളുടെ മൃതദേഹം പൂര്‍ണമായും സൗജന്യമായി നാട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രധാന ആവശ്യത്തിന് പരിഹാരം നല്‍കി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം.വിദേശത്ത് വെച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം പൂര്‍ണമായും സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക. ബജറ്റിലെ പതിനെട്ടാമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും എന്ന പേരില്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്.

പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു പ്രഖ്യാപനങ്ങള്‍.

ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള, നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്കു വേണ്ടി 25 കോടി
പ്രവാസി സംരംഭകര്‍ക്കുള്ള പലിശ സബ്‌സിഡിക്ക് 15 കോടി
പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്ന ലോക കേരളസഭ. ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് 81 കോടി
ലോകകേരളസഭ, ആഗോള പ്രവാസി ഫെസ്റ്റ് എന്നിവയ്ക്ക് വേണ്ടി 5 കോടി വീതവും മാറ്റി വെച്ചു.പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള പദ്ധതികളില്‍ മുടക്കി എല്ലാ മാസവും ലാഭവിഹിതം നല്‍കും, ക്ഷേമപദ്ധതി കൂടി ഇതില്‍ ലയിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. ചിറ്റാളന്മാര്‍ക്ക് ഏത് കിഫ്ബി പദ്ധതിയില്‍ ഇവ നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിക്കാം.
ഇപ്പോള്‍ യു.എ.ഇയില്‍ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഉടന്‍ തന്നെ ഇതു എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar