എല്ലാ ദുരിതവും മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്


ന്യൂഡല്‍ഹി: പൊലിസിന്റെ അടിച്ചമര്‍ത്തലുകള്‍ മറികടന്ന് കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയിലേക്ക്. മരം കോച്ചുന്ന തണിപ്പിനെയും സര്‍ക്കാര്‍രിന്റെ സര്‍വ സന്നാഹങ്ങലെയും അതിജീവിച്ച് ആയിരക്കണക്കിന് ഹരിയാന അതിര്‍ത്തിയിയിലൂടെയുടെള്ള ‘ദില്ലി ചലോ’ കര്‍ഷകര്‍ പ്രക്ഷോഭം
കര്‍ഷകര്‍ പ്രക്ഷോഭം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്.
അതേസമയം, കര്‍ഷക മാര്‍ച്ച് ഡല്‍ഹിയോടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒന്‍പത് സ്‌റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പൊലിസ് സര്‍ക്കാരിനോട് അനുമതി തേടി.
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ അഞ്ഞൂറോളം കര്‍ഷകസംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച സമരം വിവിധയിടങ്ങില്‍ പൊലിസ് തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്നാണ് ഡല്‍ഹിയിലേക്കെത്തുന്നത്. കടുത്ത ശൈത്യത്തേ അവഗണിച്ചുകൊണ്ട് ട്രാക്ടറുകളില്‍
അരിയും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ തലസ്ഥാനം ലക്ഷ്യമാക്കികൊണ്ട് നീങ്ങുന്നത്. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലടക്കം സമരക്കാരും പൊലിസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണ്.
സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള്‍കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങള്‍ക്ക് തടസ്സമല്ലെന്നും ഇന്ന് അരലക്ഷത്തിലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി
കടക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിയത്.
ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പൊലിസ് അറിയിച്ചിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ്ഹരിയാണ അതിര്‍ത്തിയിലെ അംബാലയില്‍ കര്‍ഷകര്‍ക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
ഇത് അവഗണിച്ച് ബാരിക്കേഡുകള്‍ തള്ളിമാറ്റി കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പഞ്ചാബ്ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പൊലിസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങി..
സമരക്കാരെ നേരിടാന്‍ ഡല്‍ഹിയില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ഗുരുദ്വാരകളില്‍ സമരക്കാര്‍ക്ക് ഭക്ഷണവും താമസവും മറ്റും ഒരുക്കുന്നുണ്ട്. . കര്‍ഷകരുടെ ജനാധിപത്യപരമായ അവകാശം ഹരിയാന സര്‍ക്കാര്‍ തടയുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി
മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതികരിച്ചു. സമരം നടത്താന്‍ കര്‍ഷകരെ അമരീന്ദര്‍ സിങ് പ്രേരിപ്പിക്കുകയാണെന്നായിരുന്നു ഇതിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പ്രതികരണം. ഡല്‍ഹിയില്‍ പ്രവേശിച്ചാല്‍ സമരക്കാരെ അറസ്റ്റ് ചെയ്യുമെന്ന
ചെയ്യുമെന്ന നിലപാടിലാണ് ഡല്‍ഹി പൊലിസ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar