ഫ്രാൻസിൽ പ്രതിഷേധം തുടരുന്നു.
പാരിസ്: ഇന്ധന വില വർധനയ്ക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം തുടരുന്നു. നഗരങ്ങളിൽ പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സൈൻ നദിക്ക് കുറുകെയുള്ള പാലത്തിൽ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീവെച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു.
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരിത്തിന്‍റെ പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഇന്ധന വില വർധനയ്ക്കെതിരെ തുടങ്ങിയ പ്രക്ഷോഭത്തെ തുടർന്ന് തുടർച്ചയായ ഒമ്പതാം ശനിയാഴ്ചയാണ് സമരക്കാർ തെരുവിലിറങ്ങിയത്. നവംബർ പതിനേഴിനാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്
0 Comments