നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. കെ.ടി. ഇര്‍ഫാന്‍ പതിമൂന്നാം സ്ഥാനത്ത്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. ഇന്ത്യന്‍ താരം മനീഷ് സിംഗ്(1:22:22) ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതത്. അതേസമയം, മലയാളി താരം കെ.ടി. ഇര്‍ഫാന്‍ കരിയറിലെ ഏറ്റഴും മോശം പ്രകടനവുമായി (1:27:34) 13ാം സ്ഥാനത്താണ് നടന്നെത്തിയത്. ഏറെ പ്രതീക്ഷയോടെ പങ്കെടുത്ത ഇര്‍ഫാന്റെ പ്രകടനം കായിക കേരളത്തേയും ഇന്ത്യയേയും നിരാശപ്പെടുത്തി. കാലാവസ്ഥയും മറ്റ് നിരവധി ഘടകങ്ങളും അനുകൂലമായിട്ടും നടത്ത മത്സരത്തിന്നിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ മോശം പ്രകടനം നടത്തിയതില്‍ അസോസിയേഷന്‍ നിരാശ രേഖപ്പെടുത്തി.
ഓസ്‌ട്രേലിയയുടെ ഡാന്‍ ബേഡ് സ്മിത്തിനാണ്(1:19:34) സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ടോം ബോസ്‌വര്‍ത്ത്(1:19:38) വെള്ളിയും കെനിയയുടെ സാമുവേല്‍ ഇരെരി ഗാതിംബ(1:19:51) വെങ്കലവും നേടി.
0 Comments