ഗോഡ്‌സേയെ ഗാന്ധി ഘാതകന്‍ എന്നു പറഞ്ഞാലും കേസ്.

മലപ്പുറം: ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗോഡ്‌സേയാണ് മഹാത്മ ഗാന്ധിക്കു നേരെ നിറയൊഴിച്ചതെന്ന് പാഠപുസ്‌കങ്ങളില്‍ നാമെല്ലാവരും പഠിച്ചതാണ്. പല ഗ്രന്ഥങ്ങളിലും പലരും ഇത് രേഖപ്പെടുത്തിയതുമാണ്. എന്നാല്‍ ഇക്കാര്യം ഇനി പറയാനും എഴുതാനും പാടില്ലെന്നാണ് കേരള പോലീസ് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗാന്ധി ഘാതകന്‍ ഗോഡ്സെയുടെ കോലം കെട്ടിത്തൂക്കുകയും ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് എന്നെഴുതിയ ബാനര്‍ സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ കേരള പൊലീസ് കേസെടുത്ത സംഭവം മലപ്പുറത്തു നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം കുന്നുമ്മല്‍ സര്‍ക്കിളില്‍ ആണ് ബോര്‍ഡ് സ്ഥാപിച്ചത്. ഈ നടപടിയെ ചോദ്യം ചെയ്തപ്പോള്‍ ബോര്‍ഡിലെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കുമെന്നാണ് പൊലീസിന്റെ ഭാഷ്യം. സംഭവത്തില്‍ പൊലീസ് സ്വമേധയാണ് കേസെടുത്തത്.153 വകുപ്പ് പ്രകാരമാണ് കേസ്. ബാനറും ഗോഡ്‌സെയുടെ കോലവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ ഹിറ്റ്‌ലറുടെയും മോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണ് പോസ്റ്റ് എന്ന് കാണിച്ചായിരുന്നു കേസെടുത്തത്. മങ്കട വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകന്‍ അനസിനെ (23) പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബി.ജെ.പി മങ്കട പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.എന്നാല്‍ മലപ്പുറത്ത് ഇന്നുണ്ടായ നടപടി ആരുടെയും പരാതി നിമിത്തമല്ല എന്നതാണ് ഏറെ ശ്രദ്ധേയം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar