അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ ഗിന്നസ് റെക്കോര്‍ഡ് നിറവില്‍ .

അജ്മാന്‍. മരുഭൂമിയെ ഹരിതാഭമാക്കാന്‍ മുന്‍കൈ എടുത്ത അജ്മാന്‍ ഹാബിററാറ്റ് സ്‌കൂളിനാണ് ഗിന്നസ് റെക്കോര്‍ഡ് തിളക്കം.ഹാബിറ്റാറ്റ് സ്‌കൂളിന്റെ വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് (SEED TO-PLANT) എന്ന ഉദ്യമമാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അറേബ്യന്‍ മരുഭൂമിയെ ഹരിതാഭമാക്കുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഹാബിറ്റാറ്റിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടപ്പിലാക്കി വരുന്നുണ്ട്. പ്രകൃതി സൗഹൃദ അന്തരീക്ഷം സാധ്യമാക്കികൊണ്ട് സ്‌കൂള്‍ അങ്കണത്തില്‍ പച്ചക്കറി കൃഷി വളരെ വ്യാപകമായി വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ ഉദ്യമത്തിന് നിരവധി ഗവണ്‍മെന്റ് അംഗീകാരങ്ങള്‍ സ്‌കൂളിനെ തേടി എത്തിയിട്ടുണ്ട്..മരുഭൂമിയില്‍ നിന്നുകൊണ്ട് വേണം കൃഷിയെക്കുറിച്ചും പരിസതിഥിയെക്കുറിച്ചും സംസാരിക്കാനും പഠിക്കാനുമെന്നാണ് സ്‌കൂള്‍ ഉടമ ഷംസുസമാന്റെ മുദ്രാവാക്യം. ഈ മരുഭൂമി എങ്ങിനെ ഉണ്ടായെന്നും അത്‌കൊണ്ട് നേരിടുന്ന പ്രയാസങ്ങള്‍ എന്തെന്നും വിദ്യാര്‍ത്ഥികളെ വളരെ വേഗം ബോധ്യപ്പെടുത്താന്‍ കഴിയും. മാത്രവുമല്ല ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എന്നതിനാല്‍ അവരില്‍ ഉടലെടുക്കുന്ന പരിസ്തിഥി സംരക്ഷണ ബോധം ലോകത്തിനു തന്നെ ഗുണകരമാവുമെന്നാണ് ഷംസു സമാന്‍ കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ കൃഷി സൗഹൃദ അന്തരീക്ഷവും ബോധവും കുട്ടികളില്‍ വളര്‍ത്തുന്ന മറ്റൊരു സ്ഥാപനവും യു.എ.ഇയില്‍ ഇല്ലെന്നത് ഭാരതീയര്‍ക്ക് വിശിഷ്യാ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. പാഠപുസ്തകങ്ങല്‍ക്കപ്പുറമുള്ള അറിവും പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റും അദ്ധ്യാപകരും കാണിക്കുന്ന താല്‍പ്പര്യമാണ് സ്‌കൂളിനെ കുറഞ്ഞകാലം കൊണ്ട് ജനപ്രിയമാക്കിയത്.
കരുതല്‍ വ്യാപിപ്പിക്കാം എന്ന സന്ദേശപ്രചാരണത്തിന്നായി ഹാബിറ്റാറ്റ് സ്‌കൂള്‍ സംഘടിപ്പിച്ച വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് (SEED TO-PLANT) എന്ന പേരിലുളള പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വൃക്ഷത്തൈ വിതരണ മാണ് ഗിന്നസ് വേള്‍്ഡ് റെക്കോര്ഡ്‌നേടാന്‍ അവസരമൊരുക്കിയത്. ഏറ്റവും കൂടുതല്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തതിനുളള ലോക റെക്കോര്ഡാണ് ഇതോടെ ഹാബിറ്റാറ്റ് സ്‌കൂള്‍ സ്വന്തമാക്കിയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ അഹ്മദ് ഗമാലുദീന്‍ ആണ് റെക്കോര്ഡ് ശ്രമം നിരീക്ഷിച്ച് ദൗത്യം വിജയിച്ചതായി ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ടീമിന്റെ കൃത്യമായ മാനദണ്ഡങ്ങളും നിയമാവലികളും അനുസരിച്ച് സംഘടിപ്പിച്ച ഉദ്യമത്തില് 9371 വൃക്ഷത്തൈകള്‍ വിതരണം ചെയ്താണ് ഹാബിറ്റാറ്റ് സ്‌കൂള് റേക്കോര്ഡ് നേട്ടം സ്വന്തമാക്കിയത്. ഹാബിറ്റാറ്റ് സകൂളിന് വേണ്ടി റെക്കാര്‍ഡ് അംഗീകാരം ഹാബിറ്റാറ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഷംസു സമാന്‍ സി ടി ഏറ്റുവാങ്ങി. അജ്മാനിലെ അല് ജുര്‍ഫ് ഹാബിറ്റാറ്റ് സ്‌കൂളിലാണ് ചടങ്ങ് നടന്നത്.
മണ്ണിനെയും മനുഷ്യനെയും അടുത്തറിയുമ്പോള്‍ മാത്രമെ നല്ലൊരു സമൂഹം രൂപപ്പെടുകയുള്ളു എന്ന് ഉറച്ചുവിസ്‌ഴസിക്കുന്നവരാണ് സ്‌കൂളിന്റെ ചാലകശതക്തിയായി വര്‍ത്തിക്കുന്നത്. അത്‌കൊണ്ട് തന്നെ വിദ്യാലയത്തെ ഒരു സാമൂഹിക ഇടമായി കണ്ടുകൊണ്ട് കൃഷിയുടെ പാരമ്പര്യ വഴികളിലൂടെ വിദ്യാര്‍ത്ഥികളെ മണ്ണിലേക്ക് ചേര്‍ത്തുനിര്‍ത്തുകയാണ് ഹാബിറ്റാറ്റ് സ്‌കുള്‍. നവംബറിലാണ് സായിദ് വര്ഷാചരണത്തിന്റെ ഭാഗമായി 2018 ലാണ് വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്റര്‍നാഷനല്‍ഇന്ത്യന് സ്‌കൂള്‍ അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ അല് ജുര്‍ഫ് അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ ഉമ്മുല്‍ ഖുവൈന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ ് അല് തല്ലാഹ് അജ്മാന്‍് എന്നീ നാല് ഹാബിറ്റാറ്റ് സ്‌കൂളുകളില്‍് നിന്നായി 10,000 ഹാബിറ്റാറ്റ് വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിയില്‍ പങ്കാളികളായത്. ഹാബിറ്റാറ്റ് സ്‌കൂള് ചെയര്‍മാന്‍ മുതല്‍ ചെറിയ ക്‌ളാസിലെ കുട്ടികള്‍ വരെ ഈ ദൗത്യത്തില്‍ സജീവമായി പങ്കാളികളായി. പ്രകൃതിക്കിണങ്ങുന്നതും ഔഷധഗുണമുളളതുമായ സസ്യങ്ങളായ മുരിങ്ങ,അകത്തി ചീര,വന്നിമരം എന്നിവയാണ് വിതരണത്തിനായി തെരഞ്ഞെടുത്തത്. ഇതില് 9,500 തൈകള്‍ ദൗത്യത്തിനായി ശേഖരിക്കപ്പെട്ടു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഓരോ വിദ്യാര്‍ത്ഥികളും സ്വന്തമായി പാകിയ വിത്തില്‍ നിന്നും തളിര്‍ത്ത ഓരോ തൈകള്‍ വീതം ഈ ദൗത്യത്തിനായി നല്‍കുകയായിരുന്നു. ഈ വൃക്ഷത്തൈകള് ഇനി അജ്മാന് മുനിസിപ്പാലിറ്റിയുടെ കാര്‍ഷിക വകുപ്പിന് കൈമാറും. അജ്മാന് മുനിസിപ്പാലിറ്റി ഇത് വിവിധ ഘട്ടങ്ങളിലായി നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലായി വെച്ചുപിടിപ്പിക്കുമെന്ന് ഇതിനകം ഉറപ്പ് നല്കിയിട്ടുണ്ട്. സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി ഹാബിറ്റാറ്റ് സ്‌കൂള്‍ നിരവധി വന്നിമരത്തൈകള്‍ ഇതിനകം അജ്മാന്‍ മുനിസിപ്പാലിറ്റിക്ക് കൈമാറിയിട്ടുണ്ട്.
യുഎഇ രാഷ്ട്രപിതാവിന് പ്രകൃതിയോടും ആവാസ വ്യവസ്ഥയോടുമുളള അതിയായ സ്‌നേഹത്തെ മാനിച്ച് സായിദ് വര്ഷാചരണത്തിന്റെ ഭാഗമായാണ് ഈ ദൗത്യത്തിന് തയ്യാറായതെന്ന് ഹാബിറ്റാറ്റ് സ്‌കൂള് ചെയര്മാന് ഷൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍് അല്‍നുഐമി പറഞ്ഞു. ഈ സഹിഷ്ണുതാ വര്‍ഷാചാരണത്തില്‍ ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനായതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് സുല്‍ത്താന്‍ ബിന്‍ സഖര്‍് അല്‍നുഐമി പറഞ്ഞു.



ഹാബിറ്റാറ്റ് സ്‌കുള്‍ കാര്‍ഷികരംഗത്തിന് നല്കിയ പ്രോത്സാഹനം മാനിച്ച് അജ്മാന് അഗ്രികള്ച്ചറല്‍ അവാര്ഡ് 2019 ഫെബ്രുവരിയില്‍ സ്‌കൂളിന് ലഭിച്ചിരുന്നു. ലാന്റ് ആന്‌റ് പ്രോപ്പര്‍ട്ടി ഡിപാര്‍്ട്ട്‌മെന്റ് ചെയര്‍മാന്‍ ഹിസ് ഹൈനസ് ഷൈഖ് അബ്ദുല്‍് അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഹിസ് എക്‌സലന്‌സി ഡോക്ടര്‍് താനി ബിന്‍് അഹ്മദ് അല്‍ സെയൗദി, ഡയറക്ടര് ഓഫ് അഗ്രികള്‍ച്ചര്‍് ആന്റ് പബ്ലിക്ക് പാര്ക്ക്‌സ് അഡ്മിനിസ്‌ട്രേഷന് ഓഫ് ദ ഡിപാര്ട്ട്‌മെന്റ് അഹ്മദ് സെയ്ഫ് അല് മുഹൈരി എന്നിവരാണ് പുരസ്‌കാരം സമ്മാനിച്ചത്.
സൈബര്‍ ഫെസ്റ്റിവലുകള്‍,വിവിധ കംപ്യൂട്ടര്‍് പ്രോഗ്രാമിങ്ങ് ആക്റ്റിവിറ്റികള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍്ക്കായി ആദ്യം പരിചയപ്പെടുത്തിയ ഹാബിറ്റാറ്റ് സ്‌കൂള്‍ വിദ്യാര്ത്ഥികള്‍്ക്കും സസ്യജാലങ്ങള്‍്ക്കുമിടയിലുളള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ഡിജിറ്റല്‍ സങ്കേതങ്ങളെ എങ്ങിനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താമെന്ന അന്വേഷണത്തിലും ഗവേഷണത്തിലുമാണ്. കോഴിക്കോട് ജില്ലയിലെ ചേന്ദമംല്ലൂര്‍ സ്വദേശിയായ സി.ടി. ഷംസുസമാന്‍ നേതൃത്വം നല്‍കുന്ന ഹാബിറ്റാറ്റ് സ്‌കൂള്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍കൂടി കുട്ടികളില്‍ അവബോധം സൃഷ്ട്ടിക്കാനുതകുന്ന ശിക്ഷണങ്ങളാണ് നല്‍കുന്നത്.
അമ്മാര്‍ കിഴുപറമ്പ്.
0 Comments