ഹസീന സുനീറിന്റെ,പ്രകാശന്റെ മെട്രോ മെയ് മൂന്നിന് തിയേറ്ററുകളില്‍.
നവാഗത സംവ്വിധായക ഹസീന സുനീറിന്റെ ചിത്രം പ്രകാശന്റെ മെട്രോ മെയ് മൂന്നിന് തിയേറ്ററുകളില്‍. നടനും പരസ്യസംവ്വിധായകനും കാസ്റ്റിംഗ് ഡയരക്ടറും ഡബ്ബ്വിംഗ് ആര്‍ട്ടിസ്റ്റുമായ ദിനേശ് പ്രഭാകര്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തെ താര സാന്നിദ്ധ്യമല്ല ശ്രദ്ധേയമാക്കുന്നത്. ഒരു മുസ്ലിം ചെറുപ്പക്കാരി സ്വതന്ത്ര സംവ്വിധായകയായി മലയാള സിനിമയില്‍ സാന്നിദ്ധ്യമുറപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പ്രകാശന്റെ മെട്രോ എന്ന ചിത്രം കൊച്ചിയിലെ ഓട്ടോ ഡ്രൈവറുടെ കഥയാണ് പറയുന്നത്. നര്‍മ്മത്തിനും ഹ്യൂമറിനും പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ ചിത്രീകരണം വലിയ വെല്ലുവിളിയായിരുന്നു എന്ന് ഹസീന പറഞ്ഞു. തിരക്കേറിയ കൊച്ചി നഗരത്തിലൂടെയുള്ള ചിത്രീകരണം പലപ്പോഴും കടുത്തവെല്ലുവിളിയാണ് സൃഷ്ടിച്ചത്. അവയെ എല്ലാം മറികടന്നുകൊണ്ട് ചിത്രം മെയ് മൂന്നിന് തിയറ്ററുകളിലെത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ആര്‍ജ്ജവത്തിന്റെയും കരുത്തിന്റെയും കൂടി വിജയമാവുകയാണ് ചിത്രം. നേരത്തെ ചെറിയൊരു ഷോര്‍ട്ട് ഫിലിം സംവ്വിധാനം ചെയ്ത പരിചയം മാത്രമാണ് ഈ രംഗത്ത് ഹസീനക്കുള്ളത്. എന്നാല്‍ കൂട്ടുകാരികളും ഭര്‍ത്താവും പൂര്‍ണ്ണ പിന്തുണയുമായി പിന്നില്‍ അണി നിരന്നപ്പോള്‍ പ്രകാശന്റെ മെട്രോ യാഥാര്‍ത്ഥ്യമായി. നവാഗത സംവ്വിധായകര്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും ഹസീനക്കും നേരിടേണ്ടി വന്നു. നിര്‍മ്മാതാക്കളെ മാത്രമല്ല നടന്മാരെ കണ്ടെത്താനും ഏറെ അലയേണ്ടിവന്നു. കഥ പല നിര്‍മ്മാതാക്കള്‍ക്കും ഇഷ്ട്ടപ്പെട്ടെങ്കിലും കാശുമുടക്കാന്‍ അവര്‍ക്കൊക്കെ തടസ്സം നിന്നത് ഒരു പെണ്‍കുട്ടി സംവ്വിധായിക ആവുക എന്നതായിരുന്നു. പ്രശസ്തരും അപ്രശസ്തരുമായ നടീ നടന്മാരും ഇക്കാരണങ്ങള്‍കൊണ്ട് തന്നെ മടിച്ചു നിന്നു. എന്നാല്‍ ദിനേശ് പ്രഭാകറിനെപ്പോലെയുള്ള നടന്മാര്‍ ഹസീനയില്‍ വിശ്വാസം രേഖപ്പെടുത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ഭര്‍ത്താവ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തതോടെ പ്രകാശന്റെ മെട്രോ അഭ്രപാളിയില്‍ തെളിഞ്ഞു.കൊച്ചി നഗരത്തില്‍ തിരക്കേറിയ ട്രാഫിക്കിന്നിടയിലൂടെ ചിത്രം ഷൂട്ട് ചെയ്യുക എന്ന വെല്ലുഴിളി പലപ്പോഴും തളര്‍ത്തിയെങ്കിലും കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എം എ നസീര്‍ അകമഴിഞ്ഞു സഹായിച്ചു. വന്‍ തുക മുടക്കി സെറ്റിട്ട് ചെയ്യേണ്ട ഭാഗങ്ങളെല്ലാം നഗരത്തില്‍ തന്നെ ചെയ്യുക എന്ന വെല്ലുവിളി നേരിട്ടത് ഓര്‍ക്കുമ്പോള്‍ ചിത്രം തിയറ്ററില്‍ എത്തുമോ എന്ന് തന്നെ സംശയമായിരുന്നു ഹസീനക്ക്. സുല്‍ത്താന്‍ ഫിലിംസിന്റെ ബാനറില്‍ സൈനുവും നസീറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോണ്‍സായിയിലൂടെ എത്തിയ അനഘ ജാനകിയാണ് നായിക. പാഷാണം ഷാജി,മനോജ് ഗിന്നസ്,അഞ്ജന അപ്പുക്കുടട്ന്‍, കോട്ടയം പ്രദീപ്, തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയെ ആസ്പദമാക്കിയുള്ള റോഡ് മൂവിയാണ് ഈ ചിത്രം.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട്‌പോകുന്നതെന്ന് ഹസീന പറഞ്ഞു.തിരക്കഥ സംഭാഷണം മിത്രന്‍. ഛായാഗ്രഹണം ലിജു മാത്യു,നടി രമ്യാ നമ്പീഷന്റെ സഹോദരന്‍ രാഹുല്‍ സുബ്രമണ്യമാണ് സംഗീത സംവ്വിധാനം നിര്‍വ്വഹിക്കുന്നത്.
ഒരു മുസ്ലിം പെണ്‍കുട്ടി സ്വതന്ത്ര സംവ്വിധായകയായി മലയാള സിനിമയില്‍ എത്തുന്നു എന്ന സവിശേഷതയോടെ തിയറ്ററുകളിലെത്തുന്ന പ്രകാശന്റെ മെട്രോ എന്ന ചിത്രം ആട്ടവും പാട്ടും കോമഡിയും നിറഞ്ഞ സംപൂര്‍ണ്ണ എന്റര്‍ടെയിന്‍മെന്റ് ഫാമിലി ചിത്രമാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
0 Comments