ഷൈഖ് ഹസീന വീണ്ടും അധികാരത്തില്‍

ബം​ഗ്ലാ​ദേ​ശി​ൽ ശൈ​ഖ്​ ഹ​സീ​ന വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വീണ്ടും അധികാരത്തില്‍. ഇതോടെ നാ​ലാം ​ത​വ​ണ​യാണ്‌ം​ അ​വാ​മി പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടന്നത്. കൂടാതെ മൂ​ന്നു​ ത​വ​ണ തു​ട​ർ​ച്ച​യാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന നേതാവെന്ന ഖ്യാതിയും സ്വ​ന്ത​മാ​കും. അ​തി​നി​ടെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്നാ​രോ​പി​ച്ച്​ പ്ര​തി​പ​ക്ഷ​മാ​യ ബം​ഗാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി (ബിഎൻപി) വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തെത്തിയി​ട്ടു​ണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ക​ന​ത്ത സു​ര​ക്ഷ​യി​ലായിരുന്നു ജാതിയോ സംഗ്ഷദ് എന്നറിയപ്പെടുന്ന ബംഗ്ലാദേശ് പാര്‍ലമെന്‍റിന്‍റെ 350 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 50 എണ്ണം സ്ത്രീകളുടെ സംവരണ സീറ്റുകളാണ്. അഞ്ചു വര്‍ഷമാണ് പാര്‍ലമെന്‍റിന്‍റെ കാലാവധി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചു. 

രാ​വി​ലെ എ​ട്ടു മു​ത​ൽ ത​ന്നെ പോ​ളി​ങ്​ ബൂ​ത്തു​ക​ൾ​ക്കു​ പു​റ​ത്ത്​ സ്​​ത്രീ​ക​ളു​ൾ​പ്പെ​ടെ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​യി​രു​ന്നു. അ​ക്ര​മം ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​ജ്യ​ത്തു​ട​നീ​ളം ആ​റു​ല​ക്ഷം സൈ​നി​ക​രെ​യാ​ണ്​ വി​ന്യ​സി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മിക്കയിടത്തും ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗി​​​​ന്‍റെയും പ്ര​തി​പ​ക്ഷ​മാ​യ ബിഎൻപിയുടേയും അ​നു​യാ​യി​ക​ൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അക്രമങ്ങളിൽ ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേ​ർ​ക്ക്​ പ​രു​ക്കേറ്റു. 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar