ഇന്ത്യയില്‍ കോവിഡ് വ്യാപനം 29 ലക്ഷം പിന്നിട്ടു.

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 68,898 പുതിയ കേസുകളാണ് ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു. 29,05,823 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍.
983 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവര്‍ 54,849 ആയി.
62,282 രോഗമുക്തിയും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 21,58,946 പേര്‍ രോഗമുക്തി നേടി. 24.20 ശതമാനമാണ് ആക്ടിവ് കേസുകള്‍. 1.90 ആണ് മരണ നിരക്ക്. ആഗസ്റ്റ് 20 വരെ 3,34,67,237 ടെസ്റ്റുകള്‍ നടത്തിയെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍
ലോകത്ത് കൊവിഡ് ബാധിയതര്‍ 2.2 കോടി പിന്നിട്ടിരിക്കുകയാണ്. 7.82 ലക്ഷം ആളുകള്‍ ലോകത്ത് വൈറസ് ബാധിച്ച് മരിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കാണിത്.
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ലോകത്ത് അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും, നിലവില്‍ ലോകത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ഇന്ത്യയാണെന്നു റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍.
0 Comments