പാം അക്ഷരതൂലിക കവിത പുരസ്കാരംജാസ്മിന്‍ സമീറിന് .

പന്ത്രണ്ടാമത് പാം അക്ഷര തൂലിക കവിത പുരസ്കാരം ജാസ്മിൻ സമീർ രചിച്ച ‘നിലാവ്‌പൂക്കുമ്പോൾ’ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനവും ഷിറാസ് വാടാനപ്പള്ളിയുടെ ‘ചൗപടി’ രണ്ടാം സ്ഥാനവും അനീഷ പി യുടെ ‘സ്വപ്ന ദൂത് ‘ മൂന്നാം സ്ഥാനത്തിനും അർഹമായി
കണ്ണൂർ ജില്ലയിൽ വളപട്ടണം സ്വദേശിനിയാണ് ജാസ്മിൻ സമീർ ,അറബിക് ,ചിത്രകല എന്നീ മേഖലകളിൽ അദ്ധ്യാപിക, വൈകി വീശിയ മുല്ലഗന്ധം, മകൾക്ക് (എഡിറ്റർ) എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഷിറാസ് തൃശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണ് യു എ ഇ ഷാർജ ഇത്തിസലാത്തിൽ ജോലി ചെയ്യുന്നു. കടൽ പെരുക്കങ്ങൾക്കിടയിലൊരു പുഴയനക്കം (കവിത സമാഹാരം )പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശിനിയായ അനീഷ പി ദുബൈയിൽ സൂപ്പർ കെയർ ഗ്രൂപ്പിൽ ഫാർമസിസ്റ്റ് ആണ്. ‘അന്വേഷ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവി പ്രദീപ് രാമനാട്ടുകര ജൂറി ചെയർമാനും മുരളി മംഗലത്ത്, സലീം അയ്യനത്ത് എന്നിവർ അംഗങ്ങളുമായ പുരസ്‌കാര സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.
0 Comments