വെല്‍ഫെയര്‍ മുദ്രാവാക്യങ്ങള്‍ മുന്നണികളെ ആശങ്കാകുലരാക്കുന്നു.
കോഴിക്കോട്. മത്സര രംഗത്ത് നിന്നും പിന്മാറി യു.ഡി.എഫിനെ നിരുപാധികം പിന്തുണച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യങ്ങള്‍ മു ന്നണികളെ ആശങ്കാകുലരാക്കുന്നു.സംഘ് പരിവാറിനെ പുറത്താക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക,വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന് എന്ന മുദ്രാവാക്യവുമായി സംഘ് പരിവാര്‍ രാജ്യത്തു നടത്തിയ ഭീകരതയാണ് പോസ്റ്റുകളായി വ്യാപകമായി പ്രചരിപ്പിക്കുന്നത്. യു.ഡി.എഫിന്റെ മൃദു ഹിന്ദുത്വ സമീപനമുള്ള സ്ഥാനാര്‍ത്ഥികളുടെ പോലും ചിത്രം വെച്ചാണ് ഈ മുദ്രാവാക്യമുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. വോട്ട് ബേങ്ക് മുന്നിലുള്ളതിനാല്‍ ഈ പ്രചരണത്തിന്നെതിരെ പരസ്യമായും രഹസ്യമായും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായരാവുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ ഇ.ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയുമടക്കം പോസ്റ്ററുകളാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചിപ്പിക്കുന്നത്. ബക്കറ്റിന്നടിയിലെ പിണ്ണാക്ക് കിട്ടാന്‍ വെള്ളം മുഴുവന്‍ അകത്താക്കേണ്ടി വരുന്ന കന്നുകാലികളുടെ അവസ്ഥയാണിപ്പോള്‍ വെല്‍ഫെയര്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥികളുടേത്. പിന്തുണ പ്രഖ്യാപിച്ച് അടങ്ങി ഇരിക്കുകയല്ല വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്യുന്നത്. ഇലക്ഷന്‍ കണ്‍വെന്‍ഷനുകളും വീട് കയറി ഇറങ്ങി സ്‌ക്വാഡുകളുമടക്കം പാര്‍ട്ടി അണികള്‍ വ്യാപകമായി നടത്തുന്നുണ്ട്. ഈ പ്രചരണങ്ങളിലെല്ലാം തന്നെ സംഘ് പരിവാറിനെ പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിക്കാണിക്കുന്നതും വിശദീകരിക്കുന്നതും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിന്നിടക്ക് ഇന്ത്യയില്‍ ദലിത് ആദിവാസി മുസ്ലിം ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ നടന്ന ആസൂത്രിത അക്രമങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് വെല്‍ഫെയര്‍ പ്രചരണം നടത്തുന്നത്. തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആവശ്യത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുക എന്ന പ്രചരണ രീതി കൈയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് പാര്‍ട്ടികളെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. ബി.ജെ.പി മനസ്സുള്ള ആളുകളുടെ വോട്ടുപോലും സ്വന്തം പെട്ടിയിലാക്കണമെന്നതാണ് ഇലക്ഷന്‍ തന്ത്രം.ആ നിലക്ക് മോദിയുടെ ഭരണകാലത്തെ ഇത്തരം ആക്രമണ കഥകള്‍ മനഃപൂര്‍വ്വം മറക്കുകയാണ് സ്ഥാനാര്‍ത്ഥികളില്‍ പലരും. എന്നാല്‍ ആ വിഷയങ്ങള്‍ നാം മറക്കാന്‍ പാടില്ല എന്ന് നിരന്തരം ഉണര്‍ത്തുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രചാരണത്തിലൂടെ. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന് നല്‍കിയതോടെ സമനില തെറ്റിയ ആക്രമണമാണ് ഇടതു പാര്‍ട്ടികളില്‍ നിന്നും സംഘടനക്കും മാതൃപ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്കും നേരെ ഇടതുപാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളില്‍ നിന്നും നേരിടുന്നത്. കൊടിയേരിയും മന്ത്രി കെ.ടി ജലീലും അതിരുവിട്ട വിമര്‍ശനമാണ് ഇപ്പോള്‍ നടത്തുന്നത്.
ഇന്ത്യന്‍ ഭരണഘടനപോലും ഇല്ലായ്മചെയ്യാന്‍ മടിക്കാത്ത തീവ്രഹിന്ദു സംഘങ്ങള്‍ അധികാരത്തില്‍ വരുന്നത് തടയുക,മുസ്ലിം ആദിവാസി ദലിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള വംശീയ ആക്രമണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പില്‍ വരാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും അതിനു വേണ്ടിയാണ് പാര്‍ട്ടി മത്സരത്തില്‍ നിന്നുപോലും പിന്മാറി പരസ്യ പിന്തുണ നല്‍കുന്നതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളെ അതതു പ്രദേശത്തെ പാര്‍ട്ടി നേതാക്കള്‍ നേരില്‍ കണ്ടാണ് പിന്തുണ വാഗ്ദാനം ചെയ്യുന്നത്. ചില മണ്ഡലങ്ങളില്‍ അയ്യായിരത്തില്‍ കുറയാത്ത അണികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അണികള്‍ മത്സരിച്ചപ്പോള്‍ മൊത്തം ഒരു ലക്ഷത്തി അറുപത്തി ഓയിരം വോട്ട് പാര്‍ട്ടി കേരളത്തില്‍ നിന്നും നേടിയിരുന്നു.
സംഘ് പരിവാര്‍ ഭീകരത തുറന്നു കാട്ടുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. അത് പരസ്യമായും രൂക്ഷമായും പ്രകടിപ്പിക്കുമ്പോള്‍ ചെറുതല്ലാത്ത ക്ഷീണം സ്ഥാനാര്‍ത്ഥികള്‍ക്കും ഉണ്ടാവുമെന്ന പേടിയിലാണ് പലരും. ഇത്തരം ക്രൂരതകള്‍ മറച്ചുവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന മൃദു സമീപനം സ്വീകരിച്ച സ്ഥാനാര്‍ത്ഥികളാണ് ഇറക്കാനും തുപ്പാനും വയ്യാതെ ആപ്പിലായത്. കാസര്‍ഗോഡ്,തിരുവനന്തപുരം അടക്കം തെക്കന്‍ ജില്ലകളിലുള്ള മണ്ടലങ്ങളില്‍ വെല്‍ഫെയര്‍ സമീപനം വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ എാണ് യു.ഡി.എഫ് ചിന്തിക്കുന്നത്.അവിടെ വെല്‍ഫെയര്‍ ശക്തമല്ലതാനും.
ജമാഅത്തെ ഇസ്ലാമിയെ പോലെ കേഡര്‍ സ്വാഭാവത്തില്‍ അണികളെ വാര്‍ത്തെടുക്കാന്‍ വെല്‍ഫെയര്‍പാര്‍ട്ടിയും ശ്രമിച്ചിട്ടുണ്ട്. മാത്രവുമല്ല ജമാഅത്ത് അണികളെല്ലാം വെല്‍ഫെയര്‍ അണികളുമാണ്. അതിനാല്‍ തന്നെ പിന്തുണ നല്‍കിയ മണ്ടലങ്ങളില്‍ ആത്മാര്‍ത്ഥതയോടെ അവര്‍ പ്രചാരണത്തിന്നിറങ്ങുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. സൈബര്‍ രംഗത്ത് യു.ഡി.എഫ് ദുര്‍ബലമാണെങ്കിലും ഇടതിനെപോലെ വെല്‍ഫെയര്‍ അണികള്‍ ശക്തരാണ്. ഗള്‍ഫില്‍ നിന്നും വെല്‍ഫെയര്‍ അണികളുടെ നേതൃത്വത്തില്‍ വന്‍ സൈബര്‍ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. വെല്‍ഫെയര്‍ പരസ്യപിന്തുണയും പ്രചാരണവും ഇടതിനെ കുറച്ചൊന്നുമല്ല വിറളിപിടിപ്പിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ മതരാഷ്ട്ര വാദ പ്രസ്ഥാനമാണെന്നും അതിന്റെ വോട്ടുവാങ്ങി പോകുന്ന രാഹുല്‍ വര്‍ഗീയതപ്രോത്സാഹി്പ്പിക്കു കയാണെന്നുമാണ് കൊടിയേരി പ്രസ്ഥാവിക്കുന്നത്. ഒുരുപടികൂടി കടന്ന് വളരെ പര്‌കോപനപര മായാണ് കൊടിയേ
രി പ്രതികരിച്ചത്. രാഹുല്‍ എസ് ഡി പി ഐയുടേയും ജമാഅത്തിന്റെയും സ്ഥാനാര്‍ത്ഥി ആണെന്നുകൂടി പറഞ്ഞു കഴിഞ്ഞു.എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇവരുടെ വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തിയതെന്ന് ഇടത് മുന്നണി മറക്കുന്നത് അവരുടെ രാഷ്ട്രീയ നെറികേടാണ് പ്രകടമാക്കുന്നതെന്നാണ് സൈബര്‍ രംഗത്ത് അണികള്‍ ചൂണ്ടിക്കാട്ടുന്നത്.
അമ്മാര്‍ കിഴുപറമ്പ്…
0 Comments