ലോക കേരള സഭ ബഹിഷ്‌ക്കരിക്കണം.ഇന്‍ക്കാസ്

ദുബൈ: ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന ലോക കേരള പ്രവാസി സഭയില്‍ ഐക്യജനാധിപത്യ വിശ്വാസികള്‍ പങ്കെടുക്കരുതെന്ന് ഇന്‍ക്കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി പ്രവാസികള്‍ യോജിക്കുമെന്നും, ഇന്‍ക്കാസ് അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം, ഒറ്റ പ്രതിനിധികളും പങ്കെടുക്കില്ലെന്ന് ഇന്‍ക്കാസ് ഉറപ്പു വരുത്തുമെന്നും ജനറല്‍ സിക്രട്ടറി പറഞ്ഞു.
പ്രവാസിയായ സാജന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുവാനോ, കഴിഞ്ഞ ലോകകേരള സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് പോലും നടപ്പിലാക്കുവാന്‍ മുന്നോട്ട് വരാത്ത പിണറായി സര്‍ക്കാര്‍ ഗള്‍ഫ് നാടുകളിലെ സ്വന്തം പാര്‍ട്ടിക്കാരായ അനുഭാവികള്‍ക്ക് ഉല്ല്യാസത്തിനുള്ള ഒരു വേദി ഒരിക്കിയിരിക്കുകയാണെന്നും
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രവാസികള്‍ക്ക് പുതുതായി ഒറ്റ പദ്ധതികളും നടപ്പിലാക്കിയില്ല എന്ന് മാത്രമാത്രമല്ല ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസി കാരുണ്യ ചികിത്സ പദ്ധതി ഉപേക്ഷിച്ചവരാണ് സ്വന്തം പാര്‍ട്ടിക്കാരെ ഉള്‍പ്പെടുത്തി പ്രവാസികളുടെ പേരില്‍ കൊല്ലം കൊല്ലം മാമാങ്കം നടത്തുന്നതെന്നും ഇത് കൊണ്ട് സി.പി.എം. എന്ന പാര്‍ട്ടിക്ക് അല്ലാതെ സാധാരണക്കാരായ ഒറ്റ പ്രവാസികള്‍ക്കും ഗുണം ഉണ്ടായിട്ടില്ലെന്നും, അതിനാല്‍ മുഴുവന്‍ പ്രവാസികളും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്ന് പുന്നക്കന്‍ മുഹമ്മദലി അഭ്യര്‍ത്ഥിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar