കിയ ഗ്ലോബല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ജൗഹര്‍ കെ. എ( യു.എ.ഇ)ചെയര്‍മാന്‍,കിയ ഗ്ലോബല്‍ കമ്മിറ്റി,ലെയ്‌സ് പി.പി.( ഖത്തര്‍ )ജന.സെക്രട്ടറി,കിയ ഗ്ലോബല്‍ കമ്മിറ്റി,ഷമീം പി.പി.(യു.എ.ഇ)ട്രഷറര്‍,കിയ ഗ്ലോബല്‍ കമ്മിറ്റി,ജൗഹര്‍ വി.പി.(ദമ്മാം )പ്രസിഡന്റ് കിയ ഗ്ലോബല്‍ കമ്മിറ്റി.

കുനിയിലും അതിന്റെ പരിസരപ്രദേശങ്ങളിലുമുള്ള വിദേശ മലയാളികളുടെ കൂട്ടായ്മയായ കുനിയില്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍(കിയ) ഗ്ലോബല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു. കിയ ഖത്തര്‍ ചെയര്‍മാന്‍ മുനീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിയ ഗ്ലോബല്‍ കമ്മറ്റി യോഗത്തില്‍ മുതിര്‍ന്ന അംഗം വേങ്ങമണ്ണില്‍ അബുക്ക നാടിന്റെയും പ്രവാസികളുടെയും നന്മയ്ക്കായി കിയ ഗ്ലോബല്‍ ലെവലില്‍ യോചിച്ചു പ്രവര്‍ത്തികേണ്ട ആവശ്യകതയെ കുറിച്ചു സൂചിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രകിയ നിയന്ത്രിച്ചു.നിലവില്‍ കിയക്ക് ചാപ്പ്റ്ററുകള്‍ ഉള്ള ഖത്തര്‍,യു.എ.ഇ,റിയാദ്, ദമാം,ജിദ്ദ ഉള്‍പ്പടെ ഒമാന്‍,ബഹ്‌റൈന്‍ തുടങ്ങിയ മറ്റു പ്രദേശത്തെ പ്രവര്‍ത്തകരെ കൂടി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കമ്മറ്റി നിലവില്‍ വന്നത്.
ഗ്ലോബല്‍ കമ്മറ്റി ഭാരവാഹികള്‍:

ജൗഹര്‍ കെ.എ യു.എ.ഇ,ചെയര്‍മാന്‍, ജൗഹര്‍ വി.പി.ദമാംപ്രസിഡണ്ട്, മുനീര്‍ ബാബു കെ ഖത്തര്‍,സൈനുദ്ധീന്‍ കെ.ടി.റിയാദ് മുബഷിര്‍ കെ.സി.ജിദ്ദ,വൈസ് പ്രസിഡന്റുമാര്‍,മുഹമ്മദ് ലയിസ് പി.പി ഖത്തര്‍ജനറല്‍ സെക്രട്ടറി ,അബ്ദു റഹ്മാന്‍ എം വി. യുഎ.ഇ, ഷമീം കെ.എം ദമാം, മുജീബ് എം കെ ഖത്തര്‍,സെക്രട്ടറിമാര്‍, ഷെമീം പി.പി. യു.എ.ഇ, ട്രഷറര്‍, ജുനൈസ് എം.കെ ഖത്തര്‍സോഷ്യല്‍ മീഡിയ കണ്‍വീനര്‍, ഷാജി പി.സി ഖത്തര്‍ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍, അബു വേങ്ങമണ്ണില്‍, സിദ്ധീഖ് പി.കെ ഖത്തര്‍, ഷൗക്കത്തലി കെ.പി,ബഷീര്‍ കെ.എം റിയാദ് ,റൂഹുല്ല കെ.ടി,ബഷീര്‍ അന്‍വാരി ഖത്തര്‍ രക്ഷാധികാരികള്‍,നജീബ് പി.സി. ഒമാന്‍,റഫീഖല്‍ അമീന്‍ കെ.പി.ഒമാന്‍, ഷമീം കെ.വി.ബഹ്‌റൈന്‍,നൗഫല്‍ എം സി റിയാദ്, അമ്മാര്‍ കെ.ടി റിയാദ്,ഷമീം കെ.ടി ഖത്തര്‍, മുനീര്‍ എം കെ റിയാദ്,ജിഫിന്‍ വേങ്ങമണ്ണില്‍ റിയാദ്,റനീസ് പി.പി. ജിദ്ദ,റഹ്മത്തുല്ല കരുവാടന്‍ യു.എ.ഇ,ഷിയാസ് കെ.സി,മുജീബ് കാരണത്ത് ജിദ്ദ എന്നിവരേ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
കേരളത്തില്‍ നടന്ന പ്രളയ ദുരിതത്തില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് നാട്ടിലുള്ള അംഗങ്ങള്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. പെരുന്നാള്‍ അവധിക്കു നാട്ടിലെത്തിയ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള കിയ പ്രവര്‍ത്തകര്‍ കുനിയില്‍ അന്‍വാര്‍ നഗറില്‍ ഒത്തുകൂടി.കിഴുപറമ്പിലെയും ഇതര പ്രദേശങ്ങളിലേയും ദുരിതം അനുഭവിക്കുന്നവര്‍ക്ക് കിയ ഖത്തര്‍ ഭക്ഷണം വസ്ത്രം എന്നിവ വിതരണം ചെയ്തു. കിണര്‍ ശുചീകരിക്കുകയും വെള്ളം കയറിയ ഭവനങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. കിയ റിയാദ് പഞ്ചായത്തിലുടനീളം ശുദ്ധജല വിതരണം നടത്തി.കിയ ഗ്ലോബല്‍ ചെയര്‍മാന്‍ കെ.എ ജൗഹറിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കിയ ഗ്ലോബല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജൗഹര്‍ കെ.എ,ഷമീം കെ.എം,ജുനൈസ് എം കെ, ഷമീം കെ,വി,നൗഫല്‍ എം സി, സൈനുദ്ധീന്‍ കെ.ടി,മിസ്അബ് കെ.ടി, മുജീബ് കെ.പി, റഹ്മത്തുള്ള കരുവാടന്‍,ഷാജി പി സി തുടങ്ങിയവര്‍ പ്രസംഗിച്ചു.ജൗഹര്‍ വി.പി സ്വാഗതവും, അബുക്ക നന്ദിയും പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar