വീട്ടമ്മയെ പീഡിപ്പിച്ച,നാലു വൈദികർക്കെതിരേ പൊലീസ് കേസെടുത്തു.

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ് സഭയിലെ  നാലു വൈദികർക്കെതിരേ പൊലീസ് കേസെടുത്തു. ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദർ ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009-ല്‍ യുവതി ജോബ് മാത്യു എന്ന വൈദികന് മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു. ഫാദർ എബ്രഹാം വർഗീസ് പ്രായപൂർത്തിയാകും മുൻപേയാണ് പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അ‍ഞ്ച് വൈദികര്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി എങ്കിലും യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് പേരെ മാത്രം പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

വിവാഹത്തിന് മുൻപ് 16 വയസുള്ളപ്പോഴാണ് ഫാദർ എബ്രഹാം വർഗീസ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. 2009ൽ ഫാദർ ജോബ് മാത്യുവിന് മുന്നിൽ ഇക്കാര്യം കുമ്പസാരിച്ചു. ഇതുപുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫാദർ ജോബ് മാത്യൂ പീഡിപ്പിച്ചത്. ഇതേക്കുറിച്ച് പരാതി പറയാൻ മുൻ‌സഹപാഠിയായ ജെയ്‌സ് കെ.ജോർജിനെ സമീപിച്ചു. എന്നാൽ ജെയ്‌സ് ജോർജും തന്നെ ഉപയോഗിച്ചു.

പീഡനങ്ങളെ തുടർന്ന് കൗൺസിലിങ്ങിനായി ജോൺസൺ വി. മാത്യുവിന്‍റെ അടുത്തെത്തി. ഇക്കാര്യങ്ങൾ മുതലെടുത്ത് ഫാദർ ജോൺസണും പീഡിപ്പിച്ചു.താനുമായി ബന്ധമുള്ള വിവരം മൂന്നു അച്ചൻമാർക്കും അറിയാമായിരുന്നു. വീടുകളിലും ആഢംബര ഹോട്ടലുകളിലും വച്ചായിരുന്നും പീഡനമെന്നും മൊഴിയിൽ പറയുന്നു.

അതിനിടെ ആരോപണവിധേയരായ വൈദികരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്. ദില്ലി,കുഭക്കോണം ഭദ്രാസനങ്ങളിലെ വൈദികരാണ് പ്രതിപട്ടികയില്‍ ഉള്ളത്. നാല് മാസം മുന്‍പ് യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ അഭ്യന്തര അന്വേഷണം നടന്നു വരികയാണെന്നായിരുന്നു സഭയുടെ നേരത്തെയുള്ള വിശദീകരണം.

ഇത്രയും ദിവസത്തിനിടെ പരാതിക്കാരന്‍റെ  മൊഴി  മാത്രമാണ് അന്വേഷണസമിതി രേഖപ്പെടുത്തിയത്. എന്നാല്‍  സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ നിര്‍ബന്ധിതരാവുകയായിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar