കുവൈത്ത് വിമാനത്താവളം അടച്ചിട്ടു ,

കുവൈത്ത്: ശക്തമായി മഴയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. ഇന്ന് രാവിലെ 10 വരെ അടക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയിലുമാണ് ഇറക്കിയത്. രാജ്യവ്യാപകമായി കനത്ത മഴ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
0 Comments